മീനാക്ഷിയോട് യോജിക്കാന്‍ കഴിയില്ലെന്ന് ഇഷ തല്‍വാര്‍
ഇഷ തല്‍വാര്‍ മീനാക്ഷിയോട് യോജിക്കുന്നില്ലെന്ന് പറയുമ്പോള്‍ ഏത് മീനാക്ഷിയെന്ന് ചോദിക്കരുത്. ഇഷ തല്‍വാര്‍, മീനാക്ഷി എന്ന് പറയുമ്പോള്‍ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രമല്ലാതെ മറ്റൊന്നും ഇപ്പോള്‍ മലയാളികളുടെ മലസ്സില്‍ ഓടിയെത്തില്ല. കുട്ടന്‍ പ്രണയിച്ച മീനാക്ഷി തന്നെ.
കുട്ടന്റെ (നിവിന്‍ പോളി) വര്‍ണനയില്‍ അവള്‍ സുന്ദരിയാണ്. അവളുടെ നാടന്‍ ചേലുകണ്ടാണ് അവന്‍ അവളെ പ്രണയിച്ചു തുടങ്ങിയത്. ആകാശനീലിമയെ വെല്ലുവിധം സുന്ദിയായ അവളുടെ പേര് മീനാക്ഷിയെന്നാണ്. നാടന്‍ സൗന്ദര്യവും ഉള്ളില്‍ ഒരു അള്‍ട്ര മോഡേണ്‍ ചിന്താഗതിയുമുള്ള പെണ്‍കുട്ടിയെ മനസ്സിലാക്കാന്‍ ആദ്യം കുട്ടന് കഴിഞ്ഞിരുന്നില്ല. പഴയ കാമുകനെ മറന്ന് പുതിയൊരുത്തനൊപ്പം പോകുന്ന മീനാക്ഷിയെ അംഗീകരിക്കാന്‍ ഇഷയ്ക്ക് കഴിയില്ല.

യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്ക് മീനാക്ഷിയോട് യോജിക്കാന്‍ കഴിയില്ലെന്ന് ഇഷ പറഞ്ഞു. സ്‌നേഹം പ്രതീക്ഷിച്ച് പുതിയ ബന്ധത്തില്‍ തുടരുവാന്‍ മീനാക്ഷി ആഗ്രഹിച്ചു. തെറ്റു ചെയ്തതിന് മാപ്പു പറഞ്ഞെങ്കിലും കുട്ടന്‍ ക്ഷമിക്കാന്‍ തയ്യാറല്ലായിരുന്നു. ഈ ഒരു രംഗം യഥാര്‍ത്ഥ ജീവിത്തതില്‍ സംഭവിച്ചാല്‍ എന്തു ചെയ്യുമെന്ന് പറയാന്‍ സാധിക്കില്ല. ജീവിതം ഓരോരുത്തര്‍ക്കും ഓരോന്നല്ലേ എന്നാണ് ഇഷയുടെ ചോദ്യം.
വളരെ മോഡേണ്‍ വേഷങ്ങള്‍ മാത്രം ധരിക്കാറുള്ള ഇഷ ബാംഗ്ലൂര്‍ ഡെയ്‌സില്‍ സാരിയുടുത്ത് എത്തിയതും ചിലര്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. സാരിയില്‍ ഇഷ സുന്ദരിയാണെന്ന് നേരിട്ടു പറഞ്ഞവരും കുറവല്ല. അതില്‍ നടിയ്ക്ക ഏറെ സന്തോഷവുമുണ്ട്. നിത്യ ജീവിതത്തില്‍ നിന്ന് മാറി വ്യത്യസ്തമായ ഒരു വേഷം ധരിക്കേണ്ടി വന്നപ്പോഴും ഞാന്‍ സന്തോഷവതിയായിരുന്നു. ഞാന്‍ ആരാധിക്കുന് വേഷമാണ് സാരി- ഇഷ പറഞ്ഞു.


Click it and Unblock the Notifications