ഉറക്കെ സംസാരിക്കുന്നതും ദേഷ്യപ്പെടുന്നതും എന്റെ സ്വഭാവമാണ്, അത് മാറ്റാന്‍ കഴിയില്ല എന്ന് മമ്മൂട്ടി

By Rohini

മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച് ഇതിനോടകം പലരും സംസാരിച്ചു കഴിഞ്ഞതാണ്. വാപ്പച്ചിയ്ക്ക് അദ്ദേഹത്തില്‍ ഇഷ്ടപ്പെടാത്തത് അദ്ദേഹത്തിന്റെ ദേഷ്യമാണ് എന്നും അത് മാത്രമാണ് താന്‍ പിന്തുടരാത്തത് എന്നും മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പോലും പറഞ്ഞു. വാപ്പച്ചി വിചാരിച്ചിട്ടും ആ സ്വഭാവം മാറ്റാന്‍ കഴിഞ്ഞില്ല എന്നാണ് ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞത്.

ഇപ്പോഴിതാ മെഗാസ്റ്റാറും പറയുന്നു, ആ സ്വഭാവം മാറ്റാന്‍ എനിക്ക് കഴിയില്ല എന്ന്. എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. മമ്മൂട്ടി വളരെ വിനയനും ശാന്ത സ്വഭാവക്കാരനുമാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞത് തിരുത്തിക്കൊണ്ടാണ് മെഗാസ്റ്റാര്‍ സംസാരിച്ചത്.

അങ്ങനെ പറയരുത്

അങ്ങനെ പറയരുത്

ഞാന്‍ വിനയനാണെന്ന് ഇവിടെ ആരും സമ്മതിച്ചു തരില്ല. എന്റെ സ്വഭാവത്തെ കുറിച്ച് എനിക്കും ഇവിടെ ഇരിക്കുന്നവര്‍ക്കും വളരെ നന്നായി അറിയാം. ദയവു ചെയ്ത് എന്നെ പറ്റിയുള്ള അത്തരം അപഖ്യാതികളൊന്നും ഇനി പറയരുത്, ആരും വിശ്വസിക്കില്ല എന്ന് മമ്മൂട്ടി പറഞ്ഞു.

ഇതെന്റെ സ്വഭാവമാണ്

ഇതെന്റെ സ്വഭാവമാണ്

എനിക്കെന്റെ സ്വഭാവം മാറ്റാന്‍ കഴിയില്ല. പക്ഷെ ശീലങ്ങള്‍ മാറ്റാന്‍ കഴിയും. ഉറക്കെ സംസാരിക്കുന്നതും ദേഷ്യപ്പെടുന്നതുമൊക്കെ എന്റെ സ്വഭാവത്തിന്റെ ഭാഗമായിപ്പോയി. അതെന്റെ ശീലങ്ങളല്ല. അതുകൊണ്ട് മാറ്റാന്‍ കഴിയില്ല - മമ്മൂട്ടി പറഞ്ഞു

നല്ല മനുഷ്യരാകുക

നല്ല മനുഷ്യരാകുക

ഡോക്ടര്‍മാര്‍ ആകുന്നവര്‍ക്കും ഇതുപോലെ ശീലങ്ങള്‍ മാറ്റാന്‍ കഴിയും. നല്ല മനുഷ്യരാകുക. അതിന് ശേഷം നല്ല ഡോക്ടര്‍മാരാകുക. സേവനം ഒരു ജോലിയല്ല, വികാരമാണ്. സമാധാനിപ്പിക്കുക.. ആശ്വസിപ്പിയ്ക്കുക... ചികിത്സിക്കുക.. മനുഷ്യനെ മനസ്സിലാക്കുക.. - മമ്മൂട്ടി പറഞ്ഞു.

 ഡോക്ടറാക്കാന്‍ ആഗ്രഹിച്ചു

ഡോക്ടറാക്കാന്‍ ആഗ്രഹിച്ചു

എന്നെ ഒരു ഡോക്ടറായി കാണാനായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷെ സിനിമാ മോഹവും മറ്റും കൊണ്ട് പീഡിഗ്രിയില്‍ മാന്യമായി തോറ്റു. അങ്ങനെ അച്ഛന്റെ ആഗ്രഹം നടത്തി കൊടുക്കാന്‍ കഴിയാതെ പോയി എന്നും എന്നാല്‍ താന്‍ രണ്ട് ഡോക്ടറേറ്റ് അഭിനയത്തില്‍ നേടി എന്നും മമ്മൂട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X