For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീനാക്ഷി അവളുടെ അമ്മയുടെ അടുത്തേക്ക് ഓടിപ്പോകില്ല: ദിലീപ്

  By Aswathi
  |

  മാധ്യമങ്ങളുടെ പ്രോത്സാഹനം കൊണ്ട് ദിലീപും മഞ്ജു വാര്യരും പതിനാല് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു. രണ്ട് പേരും രണ്ട് വഴിയ്ക്ക് പിരിഞ്ഞപ്പോള്‍ മകള്‍ മീനാക്ഷിയുടെ കാര്യത്തില്‍ ഇരുവര്‍ക്കും വ്യക്തമായ തീരുമാനമുണ്ടായിരുന്നു.

  മകളുടെ പേരില്‍ വഴക്കു കൂടാന്‍ രണ്ട് പേര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ല. മീനാക്ഷിയെ ദിലീപിനെ ഏല്‍പിച്ചിട്ടാണ് മഞ്ജു പോന്നത്. പലരും മഞ്ജു എന്ന അമ്മയെ പഴിച്ചു. എങ്ങനെ ഒരു പെണ്‍കുട്ടിയെ അച്ഛനെ ഏല്‍പിച്ച് പോരും എന്നായിരുന്നു ചിലരുടെ ചോദ്യം.

  meenakshi-dileep

  അതിന് വ്യക്തമായ മറുപടി മഞ്ജുവിന്റെ പക്കലുണ്ടായിരുന്നു. മീനാക്ഷി അവളുടെ അച്ഛനെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നും അവര്‍ തമ്മിലുള്ള ബന്ധമെന്താണെന്നും മറ്റാാരെക്കാളും നന്നായി തനിക്കറിയാമെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

  എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഇപ്പോള്‍ ദിലീപിനൊപ്പമാണ് മീനാക്ഷി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ദിലീപ് മകള്‍ മീനാക്ഷിയെ കുറിച്ച് സംസാരിക്കുകയുണ്ടായി.

  മീനാക്ഷിയോട് തനിക്ക് അധികം വഴക്കിടാന്‍ സാധിക്കില്ല. താന്‍ എന്തു തന്നെ പറഞ്ഞാലും അവള്‍ അമ്മയുടെ അടുത്തേക്ക് ഓടിപ്പോകുകയൊന്നുമില്ല. എന്നിരിക്കിലും അവളോട് ദേഷ്യപ്പെടാന്‍ സാധിക്കില്ല. അള്‍ക്ക് അമ്മയും അച്ഛനും ഞാന്‍ തന്നെയാണെന്നും ദിലീപ് പറയുന്നു.

  English summary
  In a recent interview, Dileep said that his relationship with Meenakshi is at a lot more tender stage now, as he can't scold her much anymore. As the little girl doesn't have the option of running to her mom, Dileep says he dons the role of both the parents now.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X