»   » നയന്‍താര തന്റെ പ്രിയപ്പെട്ടവളാണെന്ന് ആര്യ

നയന്‍താര തന്റെ പ്രിയപ്പെട്ടവളാണെന്ന് ആര്യ

Posted By:
Subscribe to Filmibeat Malayalam
Nayanthara and Arya
തനിയ്ക്ക് നയന്‍താരയെ ഇഷ്ടമാണെന്നും തന്റെ മനസ് നിറയെ നയന്‍താരയാണെന്നും നടന്‍ ആര്യ. ഒരു അഭിമുഖത്തിനിടെ നയന്‍താരയെ വിവാഹം കഴിയ്ക്കുമെന്ന് കേള്‍ക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് ആര്യ മനസ്സുതുറന്നത്.

ഒട്ടേറെ നടിമാര്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ എന്റെ മനസു നിറയെ നയന്‍താരയാണ്. അവളന്റെ അരുമയാണ്. എന്റെ മനസ് അവള്‍ക്കറിയാം. അവള്‍ എന്നോട് മാത്രം ഷോ കാണിയ്ക്കാറില്ല. അവളുടെ ഓരോ ചലനത്തിലും ആത്മര്‍ത്ഥതയുടെ തിളക്കമുണ്ട്- ആര്യ പറഞ്ഞു.

ഈ അടുപ്പം പ്രണയമാണോയെന്ന ചോദ്യത്തിന് ജീവിതത്തില്‍ ഓരോ നിമിഷവും എന്തൊക്കെ സംഭവിയ്ക്കുമെന്ന് മുന്‍കൂട്ടി പറയാനാവില്ല. നയന്‍താര ഇന്നെനിയ്ക്ക് ഒഴിവാക്കാനാകാത്ത ഒരു വ്യക്തിയാണ്. മരണംവരെ പിരിയാനാവാത്ത വിധം അടുത്തുപോയ ഹൃദയങ്ങളാണ് ഞങ്ങളുടേത്. തല്‍ക്കാലം ഇത്രയും അറിഞ്ഞാല്‍പ്പോരെ- എന്നായിരുന്നു ആര്യയുടെ മറുപടി.

വീട്ടുകാര്‍ തനിയ്ക്കായി പെണ്‍വേട്ട തുടങ്ങിയിട്ടുണ്ടെന്നും പക്ഷേ തന്‍രെ മനസ്സിലുള്ളത് അച്ഛന് അറിയില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ആര്യ പറഞ്ഞു.

അഞ്ജലി, തപസി തുടങ്ങിയ നടിമാര്‍ക്കൊപ്പം കറങ്ങുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്. അവരുടെയെല്ലാം ഇഷ്ടത്തിനനുസരിച്ച് താന്‍ പെരുമാറുകമാത്രമാണ് ചെയ്യുന്നതെന്നും അവരെയൊന്നും വീട്ടില്‍ വിളിച്ച് കൊണ്ടുപോകാറില്ലെന്നും ആര്യ പറഞ്ഞു. അന്ധമായി പ്രണയിച്ച് അവരെയൊന്നും മാനസികരോഗികളാക്കാന്‍ തനിയ്ക്ക് താല്‍പര്യമില്ലെന്നും ആര്യ വ്യക്തമാക്കി. പ്രണയവും ലൈംഗികതയുമൊക്കെ മനുഷ്യസഹജമാണെന്നും സന്ദര്‍ഭവും സാഹചര്യവും ഒത്തിണങ്ങിയാല്‍ അരുതാത്തതു പലതും സംഭവിച്ചെന്നു വരുമെന്നും താരം പറഞ്ഞു

English summary
Actor Arya said that he is in a deep relationship with Nayantara.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam