ജഗതിയെ കാണാന്‍ അനുവദിച്ചില്ല: ശ്രീലക്ഷ്മി

കോടതിയുത്തരവുണ്ടായിട്ടും തന്നെ തടഞ്ഞുവെന്ന് ലക്ഷ്മി ആരോപിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റ് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിനെ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ സന്ദര്‍ശിക്കാനാണ് രണ്ടാം ഭാര്യ ശശികലയ്ക്കും ശ്രീലക്ഷ്മിക്കും ഹൈക്കോടതി അനുമതി നല്‍കിയത്.
കാടതി ഉത്തരവ് ഉണ്ടായിട്ടും, വെല്ലൂരില്‍ ആശുപത്രിയിലെത്തിയ തങ്ങളെ ജഗതിയുടെ മക്കളായ രാജ്കുമാറും പാര്‍വതിയും തടയുകയായിരുന്നുവെന്ന് ശ്രീലക്ഷ്മി പറയുന്നു. ജഗതിയെ കാണാന്‍ കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയപ്പോള്‍ അനുമതി നിഷേധിച്ചത് കോടതി ഉത്തരവ് ലംഘിക്കലായിരുന്നുവെന്നും വീണ്ടും കോടതിയെ സമീപിക്കുമെന്നും ശ്രീലക്ഷ്മി പറഞ്ഞു.
തിരുവനന്തപുരം െ്രെകസ്റ്റ്‌നഗര്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി.


Click it and Unblock the Notifications