എനിക്കിപ്പോള്‍ പ്രായത്തിന്റേതായ മാറ്റമുണ്ട്: അനന്യ

By Aswathi

ജീവിതം കീഴ്‌മേല്‍ മറിച്ച പ്രണയവും വിവാഹവുമൊക്കെ കഴിഞ്ഞ്, പ്രതിസന്ധികളെ അതിജീവിച്ച് അനന്യ പൂര്‍വ്വാതികം ശക്തിയോടെ മലയാള സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. കല്യാണിസം എന്ന ചിത്രത്തിലെ കല്യാണി അനന്യയുടെ മാറ്റത്തിന്റെ കൂടെ മുഖമുദ്രയാണ്.

പണ്ടത്തെ ശോകഭാവമൊന്നും അനന്യയ്ക്കിപ്പോഴില്ല. അതിനു മുമ്പത്തെ തുള്ളിക്കളികളുമില്ല. പക്വതയുള്ള നടിയായി അനന്യയും മാറിയിരിക്കുന്നു. അനന്യ വല്ലാതെ മാറിപ്പോയല്ലോ എന്ന് ചോദിക്കുന്നവരോട് അനന്യ പറയും അത് പ്രായത്തിന്റേതായ മാറ്റമാണെന്ന്.

anannya

നമ്മള്‍ എപ്പോഴും ഒരു പോലെ ആയാല്‍ ശരിയാവില്ലല്ലോ എന്നാണ് അനന്യ ചോദിയ്ക്കുന്നത്. എനിക്ക് പ്രായത്തിന്റേതായ മാറ്റങ്ങളുണ്ട്. ഞാനിപ്പോള്‍ സന്തോഷവതിയാണ്. സ്വയം മാറിയതാണ്. ആ മാറ്റം എനിക്ക് തന്നെ തോന്നുന്നുമുണ്ടെന്നും ഭര്‍ത്താവിന്റെ വീട്ടുകാരുടെയും എന്റെ വീട്ടുകാരുടെയുമെല്ലാം പിന്തുണയുണ്ടെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനന്യ പറഞ്ഞു.

പ്രണയ വിവാഹത്തിന് ശേഷം ദുബായിലേക്ക് പോകുന്ന ദമ്പതികളുടെ കഥ പറയുന്ന ചിത്രമാണ് അനന്യ ഒടുവില്‍ ചെയ്ത കല്യാണിസം. പ്രതിസന്ധികളെ തരണം ചെയ്യുന്ന ഒരു തനി മലയാളി വീട്ടമ്മയെയാണ് അനന്യ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ലാലിസവും കല്യാണിസവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ അനന്യ പറയും അത് ബാന്റാണ് ഇത് സിനിമയാണ് എന്ന്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X