»   » മോഹന്‍ലാലിന്റെ സിനിമയായത് കൊണ്ടാണ് ഞാന്‍ വരുന്നത്; ഗ്ലാമര്‍ നായിക ശ്രുഷ്ടി ഡാങ്കെ പറയുന്നു

മോഹന്‍ലാലിന്റെ സിനിമയായത് കൊണ്ടാണ് ഞാന്‍ വരുന്നത്; ഗ്ലാമര്‍ നായിക ശ്രുഷ്ടി ഡാങ്കെ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന 197 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലൂടെ മറ്റൊരു തെന്നിന്ത്യന്‍ താരം കൂടെ മലയാള സിനിമയില്‍ എത്തുകയാണ്, ശ്രുഷ്ടി ഡാങ്കെ!

കൊടും വിഷമുള്ള പാമ്പുകള്‍ക്ക് നടുവില്‍ ഷൂട്ടിങ്, ഒരു കൂസലുമില്ലാതെ മോഹന്‍ലാല്‍!


മേഘ, ഡാര്‍ലിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ ശ്രദ്ധേയായ നടി ശ്രുഷ്ടി, നിക്കി ഗല്‍റാണിയ്ക്ക് പകരമാണ് ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ എത്തുന്നത്. എന്തുകൊണ്ട് ഈ സിനിമ ചെയ്യുന്നു എന്ന് നടി പറയുന്നു...


ലാല്‍ സാര്‍ കാരണം

മോഹന്‍ലാല്‍ സാറിന്റെ സിനിമയായതിനാലാണ് താന്‍ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ അഭിനയിക്കുന്നത് എന്നാണ് ശ്രുഷ്ടി ഡാങ്കെ പറഞ്ഞത്. മേജര്‍ രവിയുടെ സംവിധാനവും നടിയെ ആകര്‍ഷിച്ചത്രെ.


ചിത്രത്തിലെ വേഷം

ഒരു തമിഴ് ഗ്രാമീണ പെണ്‍കുട്ടിയായിട്ടാണ് ശ്രുഷ്ടി ചിത്രത്തിലെത്തുന്നത്. അല്ലു അര്‍ജ്ജുന്റെ സഹോദരന്‍, അല്ലു സരീഷിന്റെ നായികയുടെ വേഷമാണ്. അല്ലു സരീഷിന്റെയും ആദ്യ മലയാള സിനിമയാണിത്.


നിക്കിയ്ക്ക് പകരം

ഈ വേഷത്തിനായി ആദ്യം പരിഗണിച്ചത് നിക്കി ഗല്‍റാണിയെയായിരുന്നു. എന്നാല്‍ മറ്റ് ചിത്രങ്ങള്‍ക്ക് നല്‍കിയ ഡേറ്റുമായി ക്ലാഷായത് കാരണമാണ് നിക്കി 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ഉപേക്ഷിച്ചത്. തുടര്‍ന്ന് ശ്രുഷ്ടി ചിത്രത്തിലേക്കെത്തുകയായിരുന്നു.


1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്

1971 ലെ ഇന്ത്യ പാക്ക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. ലാലിനെയും ശ്രുഷ്ടിയെയും അല്ലു സരീഷിനെയും കൂടാതെ അരുണോദയ സിങ്, പ്രിയങ്ക ചൗധരി, സോയ സയീദ് ഖാന്‍, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.
English summary
I chose to act in 1971 : Beyond Borders as it is a Mohanlal movie: Srushti Dange
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam