തന്‍റെ 'മതിലു ചാട്ടത്തെപ്പറ്റി' കുഞ്ചാക്കോ ബോബന്‍
കൊച്ചി: സീനിയേഴ്‌സ് എന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍ ലേഡീസ് ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടക്കുന്നത് കണ്ടിട്ടില്ലേ. എന്നാല്‍ സ്വന്തം ജീവിതത്തില്‍ കാമുകിയോട് (ക്ഷമിയ്ക്കണം പ്രതിശ്രതു വധു) സംസാരിയ്ക്കാന്‍ കെട്ടിടത്തിന്റെ മുകളിലും വാട്ടര്‍ ഡാങ്കിലുമൊക്കെ കയറിയ ഒരു നടനുണ്ട് ആ ചിത്രത്തില്‍. ആരാണെന്നറിയാമോ. നമ്മുടെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്‍
വിവാഹത്തിന് മുന്‍പ് പ്രതിശ്രുതവധുവായ പ്രിയയോട് സംസാരിയ്ക്കാന്‍ ചില്ലറ സാഹസങ്ങളല്ല ചാക്കോച്ചന്‍ കാട്ടിയത്. പല കെട്ടിടങ്ങളുടെയും മുകളില്‍ കയറിയായിയിരുന്നു പ്രിയയോട് സംസാരിച്ചിരുന്നത്. കാരണമെന്തെന്നോ ഇത്തരം കെട്ടിടങ്ങള്‍ക്ക് മുകളില്‍ കയറിയാല്‍ മാത്രമേ മൊബൈലില്‍ റേഞ്ച് കിട്ടുമായിരുന്നുള്ളൂവത്രേ.

ഒരു ദിവസം രാത്രി പെരുമഴയത്ത് വാട്ടര്‍ ടാങ്കിന് മുകളില്‍ കുടയും പിടിച്ച് നിന്നാണ് ചാക്കോച്ചന്‍ തന്റെ പ്രിയയോട് സംസാരിച്ചത്. ഷൂട്ടിംഗിനായി ഒരു പതിനാറ് നില കെട്ടിടത്തിന്റെ അറ്റത്ത് കയറി നില്‍ക്കുന്ന ചാക്കോച്ചന് ഈ സീനൊന്നും അത്ര റിസ്‌ക്കി അല്ലത്രേ. എത്ര കെട്ടിടങ്ങളുടെ മുകളില്‍ വലിഞ്ഞ് കയറിയ അനുഭവമുള്ള ആളാ..ചാക്കോച്ചന്‍.


Click it and Unblock the Notifications