സിനിമയുടെ തിരക്കില്‍ വ്യക്തിജീവിതം മറന്നെന്ന് ഭാമ

By Aswathi

സെലിബ്രേറ്റികള്‍ക്ക് സ്വകാര്യതയും വ്യക്തി ജീവിതവും ഇല്ലെന്ന മിഥ്യാബോധമുണ്ട് ചിലര്‍ക്ക്. എന്നാല്‍ അങ്ങനെയല്ല. സിനിമയയെും വ്യക്തി ജീവിതത്തെയും രണ്ടായി കാണുന്നവര്‍ക്ക്, സ്വകാര്യതകള്‍ക്ക് അര്‍ഹിക്കുന്ന പ്രധാന്യം നല്‍കാന്‍ കഴിയാതെയല്ല. ഇനി അങ്ങനെ ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് നടി ഭാമയും.

സിനിമാ തിരക്കുകള്‍ക്കിടയില്‍ തന്റെ വ്യക്തി ജീവിതം മറന്നുപോയെന്നാണ് ഭാമ പറയുന്നത്. 24 മണിക്കൂറും സിനിമയായിരുന്നു ജീവിതം. ഇതിനിടില്‍ തനിക്കൊരു വ്യക്തി ജീവിതം ഉണ്ടെന്ന കാര്യം പോലും മറന്നുപോയി. പുതിയ വര്‍ഷം മുതല്‍ സിനിമയുടെ തിരക്കുകള്‍ കുറച്ച് മാറ്റിവച്ച് ജീവിതത്തില്‍ താന്‍ ചെയ്യാന്‍ മറന്ന ചില കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഭാമയുടെ തീരുമാനം.

bhama

ഒരു സിനിമയില്‍ അഭിനയിക്കാന്‍ കാരാറൊപ്പിടുമ്പോള്‍ മുതല്‍ നമ്മളുടെ ജീവിതവും ആത്മാവും സമര്‍പ്പിച്ച് നമ്മള്‍ ജോലി ചെയ്യും. അപ്പോള്‍ നമ്മള്‍ സ്വന്തം ആരോഗ്യത്തെപ്പറ്റി പോലും ചിന്തിക്കാറില്ല. അതിനാല്‍ത്തന്നെ ഇനി രണ്ട് ഭാഷകളിലും കുറച്ച് നല്ല ചിത്രങ്ങളില്‍ അഭിനയിക്കാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഭാമ വ്യക്തമാക്കി. അതേ സമയം അധികമൊന്നും സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്നും ഭാമ പറയുന്നു.

സിനിമയുടെ തിരക്കുകള്‍ മാറ്റിവച്ച് പഠനവും നൃത്ത പരിശീലനവും വീണ്ടും തുടങ്ങി. യാത്രകള്‍ക്കായും സമയം മാറ്റിവയ്ക്കുന്നുണ്ട്. സിനിമയില്‍ സെലക്ടീവായതോടുകൂടിയാണ് ഭാമയ്ക്ക് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കാന്‍ കഴിയുന്നത്. മലാളത്തില്‍ ജയസൂര്യയുടെ നായകനായി 'മത്തായി കുഴപ്പക്കാരനല്ല' എന്ന ചിത്രവും കന്നടയില്‍ 'അര്‍ജുന്‍' എന്ന ചിത്രവുമാണ് ഇനി റിലീസ് ചെയ്യുന്നത്. ഒടുവില്‍ റിലീസായ 'ഒറ്റമന്ദാരം' എന്ന ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിനിമയില്‍ എത്തിയ കാലത്ത് സാധ്യമായ അത്രയും സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ സിനിമയുടെ എണ്ണം കുറച്ചപ്പോഴാണ് തനിക്ക് പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചതെന്ന് ഭാമ പറയുന്നു. വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നല്ല ആലോചനകള്‍ വന്നാല്‍ വിവാഹ ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതേ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഭാമ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X