പാര്‍വതി നായര്‍ പേരുമാറ്റാനൊരുങ്ങുന്നു

By Aswathi

പാര്‍വതി ജയറാം, പാര്‍വതി മേനോന്‍, പാര്‍വതി ഓമനക്കുട്ടന്‍ മലയാളത്തിലിതെത്ര പാര്‍വതിമാരാണ്. 'നി കൊ ഞാ ചാ' എന്ന ചിത്രത്തിലൂടെ പിന്നെയും വന്നു ഒരു പാര്‍വതി. പാര്‍വതി നായര്‍. പോപ്പിന്‍സ്, നി കൊ ഞാ ചാ, ഡി കമ്പനി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പാര്‍വതിയിപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത് ആംഗ്രി ബേബീസാണ്.

ഉലകനായകന്‍ കമല്‍ ഹസന്‍ നായകനാകുന്ന ഉത്തമ വില്ലനിലാണ് ഇപ്പോള്‍ പാര്‍വതി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പാര്‍വതി നായരെ കൂടാതെ മറ്റൊരു മലയാളി കൂടെ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാര്‍വതി മേനോന്‍. ആകെ കണ്‍ഫ്യൂഷനായല്ലേ. ഇതേ അവസ്ഥയായിരുന്നത്രെ ഉത്തമ വില്ലന്റെ ലൊക്കേഷനിലും. രണ്ടു പാര്‍വതിമാരും ഒരു സെറ്റിലെത്തിയതോടെ അണിയറപ്രവര്‍ത്തകര്‍ക്കും കണ്‍ഫ്യൂഷനായി. അതുകൊണ്ടെന്തായാലും പാര്‍വതി നായര്‍ പേരുമാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണത്ര.

മോഡലിങ്ങിലൂടെ തുടക്കം

പാര്‍വതി നായര്‍ പേരുമാറ്റാനൊരുങ്ങുന്നു

അബുദാബിയില്‍ ജനിച്ചു വളര്‍ന്ന മലയാളി പെണ്‍കുട്ടിയാണ് പാര്‍വതി നായര്‍. മോഡലിങ്ങിലൂടെയാണ് കരിയര്‍ തുടങ്ങുന്നത്

സുന്ദരിപ്പട്ടം

പാര്‍വതി നായര്‍ പേരുമാറ്റാനൊരുങ്ങുന്നു

2009-ല്‍ മിസ് കര്‍ണാടകയായി തിരഞ്ഞെടുക്കപ്പെട്ടു ഈ സുന്ദരിയെ. 2010-ല്‍ മിസ് നേവി ക്യൂന്‍ ആയിരുന്നു.

ബ്യൂട്ടിഫുള്‍ നിരസിച്ചു

പാര്‍വതി നായര്‍ പേരുമാറ്റാനൊരുങ്ങുന്നു

മോഡലിങ്ങിലൂടെ ശ്രദ്ധേയയാ പാര്‍വതി നായരെ തന്റെ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വികെ പ്രകാശ് ക്ഷണിച്ചിരുന്നവത്രെ. എന്നാല്‍ എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കേണ്ടതുകൊണ്ട് താരം അത് നിരസിച്ചു.

 പോപ്പിന്‍സിലൂടെ തുടക്കം

പാര്‍വതി നായര്‍ പേരുമാറ്റാനൊരുങ്ങുന്നു

വി കെ പ്രകാശിന്റെ തന്നെ പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയാണ് ഒടുവില്‍ പാര്‍വ്വതി നായരുടെ തുടക്കം. ജയസൂര്യയും തെന്നിന്ത്യന്‍ താരം അഞ്ജലിയും മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് പാര്‍വതി അരങ്ങേറ്റം കുറിച്ചത്.

തുടര്‍ന്ന് മലയാളത്തില്‍

പാര്‍വതി നായര്‍ പേരുമാറ്റാനൊരുങ്ങുന്നു

പോപ്പിന്‍സിന് ശേഷം യക്ഷി, നി കൊ ഞാ ച, ഡി കമ്പനി എന്നീ ചിത്രങ്ങളില്‍ പാര്‍വ്വതി മലയാളത്തില്‍ അഭിനയിച്ചു

അന്യഭാഷാ ചിത്രങ്ങള്‍

പാര്‍വതി നായര്‍ പേരുമാറ്റാനൊരുങ്ങുന്നു

സ്റ്റോറി കഥെ എന്ന കന്നട ചിത്രത്തിലൂടെയാണ് പാര്‍വ്വതി ആദ്യം കേരളക്കര കടന്നത്. പിന്നീട് നിമര്‍ന്തു നില്‍ എന്ന തമിഴ് ചിത്രത്തിലും ജാഡെ പൈ കപിരിഞ്ജു എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു

ആംഗ്രി ബേബീസ്

പാര്‍വതി നായര്‍ പേരുമാറ്റാനൊരുങ്ങുന്നു

അനൂപ് മേനോനും ഭാവനയും മുഖ്യവേഷത്തിലെത്തുന്ന ആംഗ്രി ബേബീസിലാണ് പാര്‍വ്വതി ഒടുവില്‍ മലയാളത്തിലഭിനയിച്ചത്. ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് താരമിപ്പോള്‍

ഉത്തമ വില്ലന്‍

പാര്‍വതി നായര്‍ പേരുമാറ്റാനൊരുങ്ങുന്നു

കമല്‍ ഹസ്സനൊപ്പം ഉത്തമ വില്ലന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷിക്കുന്നതായി പാര്‍വ്വതി പറയുന്നു. ചിത്രത്തില്‍ കമല്‍ ഹസന്റെ മകനായി എത്തുന്ന അശ്വിന്‍ എന്ന പുതുമുഖത്തിന്റെ ജോഡിയാണ് പാര്‍വ്വതി

രണ്ട് പാര്‍വ്വതിമാരുള്ള സെറ്റ്

പാര്‍വതി നായര്‍ പേരുമാറ്റാനൊരുങ്ങുന്നു

ഉത്തമ വില്ലന്റെ സെറ്റില്‍ രണ്ട് മലയാളി പാര്‍വ്വതിമാരുണ്ടായിരുന്നു. ഒന്ന് പാര്‍വ്വതി നായരും മറ്റൊന്ന് പാര്‍വ്വതി മേനോനും. ഒരാളെ പാര്‍വ്വതി എന്ന് വിളിച്ചാല്‍ രണ്ടു പേരും വിളികേള്‍ക്കും ഒടുവില്‍ നായര്‍, മേനോന്‍ എന്ന് വിളിച്ചാണ് അഡ്ജസ്റ്റ് ചെയ്തത്.

പേരുമാറ്റല്‍

പാര്‍വതി നായര്‍ പേരുമാറ്റാനൊരുങ്ങുന്നു

ഉത്തമ വില്ലന്റെ ലൊക്കേഷനില്‍ വച്ചാണത്രെ പേരുമാറാന്‍ തീരുമാനിച്ചത്. രണ്ട് പാര്‍വ്വതിമാര്‍ ഒരു സെറ്റിലെത്തിയ അനുഭവം പറയുന്നതിനിടെയാണ് പാര്‍വ്വതി താന്‍ പേരുമാറാന്‍ ഒറുങ്ങുകയാണെന്ന് പറഞ്ഞത്.

ഇത് സഹോദരികളോ

പാര്‍വതി നായര്‍ പേരുമാറ്റാനൊരുങ്ങുന്നു

ഉത്തമ വില്ലന്‍ ചിത്രീകരണത്തിനിടെ എടുത്ത ഒരു ചിത്രമാണിത്. ഇത് കണ്ടിട്ട് ആന്‍ഡ്രിയ ചോദിച്ചത്രെ നിങ്ങള്‍ രണ്ടു പേരും സഹോദരികളാണോ എന്ന്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X