twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന്റെ തമാശകൊണ്ട് പണികിട്ടിയത് ജ്യോതികൃഷ്ണനയ്ക്ക്!

    By Aswathi
    |

    ദിലീപ്, സുരാജ് വെഞ്ഞാറമൂട് എന്ന് പറഞ്ഞാലേ ചിരിവരും. ഇവര്‍ക്കൊപ്പം നോബിയും സാജു നവോദയുമൊക്കെ ചേര്‍ന്നാല്‍ എങ്ങിനെ ഇരിക്കും. ദിലീപ് ഷൂട്ടിങ് സെറ്റിലെങ്ങനെയാണെന്ന് പല സംവിധായകരും സഹപ്രവര്‍ത്തകരും പറഞ്ഞ് അറിയാവുന്നതാണ്. ഹാസ്യരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ താരത്തിന് താരത്തിന്റേതായ ചില പ്രയോഗങ്ങളുണ്ടാവും. ഇത് കൊണ്ട് പണികിട്ടിയത് ജ്യോതി കൃഷ്ണയ്ക്കാണ്.

    ജീത്തുു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവരെല്ലാവരും ഒന്നിക്കുന്നത്. സംവിധായകന്‍ എന്ത് പറയുന്നുവോ അത് വള്ളിപുള്ളി വിടാതെ അത്‌പോലെ അഭിനയിക്കുന്ന നടിയാണ് ജ്യോതി കൃഷ്ണ. ജീത്തു ജോസഫിന്റെ സിനിമയാകുമ്പോള്‍ പിന്നെ പ്രത്യേകിച്ചൊന്നും അഭിനേതാക്കള്‍ക്ക് കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടാവില്ലല്ലോ. എല്ലാം ചിത്രം പോലെ വ്യക്തമായിരിക്കും.

    jyothi-krishna

    ചിത്രത്തില്‍ വളരെ സീരിയസായ റോസ് എന്ന കഥാപാത്രത്തെയാണ് ജ്യോതി കൃഷ്ണ അവതരിപ്പിക്കുന്നത്. ന്യൂസ് ലാന്റില്‍ നേഴ്‌സായ റോസിന്റെ ഈ ഇരുണ്ട ജീവിതത്തെ കുറിച്ചാണ് കഥയുടെ ഒരു ഭാഗം. അത്രയേറെ സീരിയസായ രംഗം. പക്ഷെ അതിനിടയില്‍ ഈ ദിലീപും സുരാജും നോബിയും സാജുവും ചേര്‍ന്ന് സെറ്റില്‍ നടത്തുന്ന കോപ്രായങ്ങള്‍ കണ്ട് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സ്‌ക്രിപ്റ്റില്‍ അവര്‍ അവരുടേതായ വേലത്തിരങ്ങളും വച്ച് ചിരിപ്പിച്ചുകൊണ്ടേയിരുന്നു.

    ഇത് കണ്ടിട്ട് ജ്യോതിയ്ക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പിന്നെ ചിരി നിര്‍ത്താനും കഴിഞ്ഞില്ല. ഇനി കുറച്ച് ഷോട്ടുകള്‍ കൂടെ മാത്രമേ ബാക്കിയുള്ളൂ. ജ്യോതിയ്ക്ക് ആകെ ടെന്‍ഷനായി. എന്തായാലും അതിന് ശേഷം ദിലീപൊക്കെ പറഞ്ഞുകൊടുത്തത്രെ, അവരുടെ സെറ്റ് എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന്. ഇതൊരു പതിയ അനുഭവമായിരുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജ്യോതി കൃഷ്ണ പറഞ്ഞു.

    English summary
    Actress Jyothi Krishna is used to following every word written in the script and her director's suggestions while shooting. However, a whole new experience awaited her on the set of Jeethu Joseph's Life of Josutty in Kattappana.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X