For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളം വിട്ടതിന് കാരണമുണ്ട്! ഒരു മാലാഖയെ പോലെ ഭാഗ്യം കൊണ്ട് തന്ന ആളെ കുറിച്ച് അനുപമ

  |

  പ്രേമം എന്ന ചിത്രത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ സിനിമാലോകത്തിന് സമ്മാനിച്ചത് നിരവധി താരങ്ങളെയാണ്. മൂന്ന് നായികമാരായിരുന്നു സിനിമയില്‍ അഭിനയിച്ചത്. ആ മൂന്ന് പേരും പില്‍ക്കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ താരറാണിമാരായി മാറി. പ്രേമം സിനിമയിലൂടെ തന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് പറയുകയാണ് നടി അനുപമ പരമേശ്വരന്‍.

  ഒരു മാലാഖയെ പോലെ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ജീവിതത്തിലേക്ക് വന്നതോടെ എല്ലാം മാറി മറിഞ്ഞെന്ന് അനുപമ പറയുന്നു. സ്വന്തം വീടിന് പ്രേമം എന്ന് പേരിട്ടതിനെ കുറിച്ചും മലയാളത്തില്‍ അഭിനയിക്കാതെ മറ്റ് ഭാഷകളില്‍ സജീവമാകുന്നതിനെ കുറിച്ചുമൊക്കെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അനുപമ വെളിപ്പെടുത്തുന്നു.

  ഈ കൊറോണയുടെ പ്രതിസന്ധി നിലനില്‍ക്കുമ്പോഴും ആളുകള്‍ പ്രേമത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചത് അതിശയമായി തോന്നി. ഞാന്‍ ഇപ്പോള്‍ എന്താണോ അതിന് കാരണം പ്രേമം ആണ്. മേരി കാരണമാണ് അനുപമയെ ഇപ്പോള്‍ എല്ലാവരും അറിയാന്‍ പാകമായതെന്നും നടി പറയുന്നു. വേറെ ഒരു കഥാപാത്രത്തിനും ഇതുപോലൊരു പ്രചോദനം തരാന്‍ സാധിച്ചിട്ടില്ല. അഞ്ച് വര്‍ഷത്തോളമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.

  തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലുമായി പതിമൂന്നോളം സിനിമകളില്‍ ഞാന്‍ അഭിനയിച്ച് കഴിഞ്ഞു. അഭിനയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഒരിക്കലും സ്വപ്‌നം കാണാത്ത ജീവിതമാണ് എനിക്ക് ഉണ്ടായത്. എന്റെ ജീവിതത്തിലേക്ക് ഒരു മാലാഖയെ പോലെയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ വന്നത്. അതോടെ എന്റെ കുടുംബത്തിന്റെ ജീവിതം മാറി മറിഞ്ഞു. അത് കൊണ്ടാണ് ഞങ്ങളുടെ വീടിന് പ്രേമം എന്ന് പേരിട്ടിരിക്കുന്നത്.

  വേറിട്ട സാരിയിൽ തിളങ്ങി അനുപമ | FilmiBeat Malayalam

  പ്രേമം റിലീസിനെത്തിയതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് മോശം അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. എനിക്ക് ജാഡ ആണെന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ട് അഹങ്കാരി എന്ന് വിളിക്കുന്നു. സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരുപാട് അഭിമുഖങ്ങള്‍ ഞാന്‍ നല്‍കിയിരുന്നു. എന്നാല്‍ സിനിമയുമായി ബന്ധമില്ലാത്ത ചിലര്‍ ആ അവസരങ്ങള്‍ മുതലെടുക്കുകയായിരുന്നു. അതോടെ അഭിമുഖങ്ങള്‍ ഞാന്‍ മടുത്തു. തൃശൂരില്‍ നിന്ന് വന്ന ചെറിയ പെണ്‍കുട്ടിയായിരുന്നു ഞാന്‍.

  അവര് പറഞ്ഞതൊക്കെ ഞാന്‍ പിന്തുടരുകയായിരുന്നു. സിനിമ റിലീസ് ചെയ്ത സമയത്ത് എനിക്ക് വളരെ കുറച്ച് സമയം മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളു. അതോടെ ഇത് പറഞ്ഞ് ട്രോളാന്‍ തുടങ്ങി. എന്റെ വ്യക്തിപരമായ ഉയര്‍ച്ചയ്ക്ക് വേണ്ടി പ്രശസ്തി ഞാന്‍ ഉപയോഗിച്ചെന്ന് അവര്‍ കരുതി. അഭിമുഖങ്ങള്‍ക്കിടയില്‍ പറഞ്ഞ കാര്യങ്ങളൊക്കെ വളച്ചൊടിച്ചു. അതെനിക്ക് വലിയ വിഷമം നല്‍കി. അതോടെ മലയാളത്തില്‍ നിന്നും മാറി നില്‍ക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് മലയാളത്തില്‍ വരുന്ന സിനിമകള്‍ ഞാന്‍ ഉപേക്ഷിച്ചത്.

  അതിന് ശേഷം തെലുങ്കില്‍ നിന്നുമുള്ള വലിയൊരു പ്രൊഡക്ഷന്‍ കമ്പനി എന്നെ വിളിക്കുന്നത്. ആ ചിത്രത്തില്‍ നെഗറ്റീവ് വേഷമായിരുന്നു. എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും പ്രശംസിക്കാന്‍ മാത്രമേ അറിയൂള്ളു എന്ന് ചിലര്‍ പറഞ്ഞതിനാല്‍ അതൊരു വെല്ലുവിളിയായി ഞാന്‍ സ്വീകരിച്ചു. പുതിയ ഭാഷ പഠിച്ച് അതില്‍ സജീവമാകാന്‍ ഞാന്‍ തീരുമാനിച്ചു. അതിന് ശേഷം തെലുങ്കില്‍ തന്നെ രണ്ട് സിനിമകള്‍ ലഭിച്ചു. പിന്നാലെ തമിഴിലേക്കും എത്തി.

  English summary
  I Decided To Stay Away From The Malayalam Film Industry Says Anupama Parameswaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X