പുരസ്‌കാരത്തിന് വേണ്ടിയല്ല സിനിമ ചെയ്തത്: ഗീതു മോഹന്‍ദാസ്
മലയാളികളുടെയും മലയാള സിനിമയുടെയും അഭിമാനത്തിന്റെ മറ്റൊരു മുഖമായിരിക്കുകയാണ് ഇപ്പോള്‍ ഗീതു മോഹന്‍ദാസും. ഹിന്ദിയില്‍ പോയി ഒരു സിനിമയെടുത്ത അതിനെ ഓസ്‌കാറിന്റെ പടിവരെ എത്തിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഗീതു മോഹന്‍ദാസ്.
'ലയേഴ്‌സ് ഡൈസ്' എന്ന ചിത്രം ഓസ്‌കാറിനുള്ള ഇന്ത്യന്‍ എന്‍ട്രി കടന്നു നില്‍ക്കുമ്പോള്‍ ഗീതു മോഹന്‍ദാസ് പറയുന്നു, പുരസ്‌കാരങ്ങള്‍ക്ക് വേണ്ടിയല്ല താന്‍ സിനിമയെടുത്തതെന്ന്. പുരസ്‌കാരങ്ങള്‍ ജീവിതത്തില്‍ ലക്ഷ്യം വച്ചിട്ടുമില്ല. ചിത്രങ്ങല്‍ പുരസ്‌കാരങ്ങള്‍ക്കായി സമര്‍പ്പിക്കുകയാമെന്ന് മാത്രം.

ഇത്തരം ചില നിമിഷങ്ങള്‍ തരുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഏറ്റവും വലിയ അംഗീകാരം പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണ തന്നെയാണെന്നും ചിത്രത്തിനു വേണ്ടി കഷ്ടപ്പെട്ടതിനും വെല്ലുവിളികള്‍ക്കും പകരമായി കിട്ടാനുള്ള ഏറ്റവും നല്ല അവാര്‍ഡ് ചിത്രം കണ്ടവരുടെ അനുമോദനമാണെന്നും ഗീതു മോഹന്‍ദാസ് പറഞ്ഞു.
'കേള്‍ക്കുന്നുണ്ടോ' എന്ന ഹ്രസ്വചിത്രം ഒരുക്കി ആസ്വാദകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയ ഗീതുവിന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമകൂടെയാണ് ലയേഴ്‌സ് ഡൈസ്. ഹിന്ദിയില്‍ ഒരുക്കിയ ചിത്രം നിരൂപക ശ്രദ്ധ നേടിയിരുന്നു.
ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിലെ അഭിനയത്തിന് ഗീതാഞ്ജലി താപ്പയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഗീതുവിന്റെ ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയ്ക്ക് ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.


Click it and Unblock the Notifications











