»   » അവസരത്തിനായി ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല, ഇനി നീട്ടുകയുമില്ല: ലെന പറയുന്നു

അവസരത്തിനായി ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല, ഇനി നീട്ടുകയുമില്ല: ലെന പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങള്‍ എന്ന് പറയുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യമോടിയെത്തുന്ന നായികമാരില്‍ ഒരാളാണ് ലെനയും. ട്രാഫിക്ക് മുതല്‍ എന്ന് നിന്റെ മൊയ്തീന്‍ വരെ ലെന അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങള്‍ക്കും ആത്മാവുണ്ടായിരുന്നു.

ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടി താനാരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല എന്നാണ് ലെനയ്ക്ക് ഇപ്പോള്‍ പറയാനുള്ളത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ലെന തന്റെ കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞത്.

അവസരത്തിനായി ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല, ഇനി നീട്ടുകയുമില്ല: ലെന പറയുന്നു

കരുത്തുറ്റ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ലെന ഇമേജ് നോക്കാറില്ല. അങ്ങനെയായിരുന്നെങ്കില്‍ ദുല്‍ഖറിന്റെയും (വിക്രമാദിത്യന്‍) പൃഥ്വിരാജിന്റെയുമൊന്നും (എന്നു നിന്റെ മൊയ്തീന്‍) അമ്മയായി അഭിനയിക്കില്ലായിരുന്നു.

അവസരത്തിനായി ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല, ഇനി നീട്ടുകയുമില്ല: ലെന പറയുന്നു

അനേകന്‍ എന്ന ചിത്രത്തില്‍ ധനുഷിനൊപ്പം വളരെ പ്രധാന്യമുള്ള വേഷത്തില്‍ ലെന തമിഴില്‍ എത്തി. ഇപ്പോള്‍ ബോളിവുഡില്‍ അക്ഷയ് കുമാറിനൊപ്പം അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് താരം.

അവസരത്തിനായി ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല, ഇനി നീട്ടുകയുമില്ല: ലെന പറയുന്നു

ചെറു വേഷഷങ്ങളാണെങ്കിലും വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണെങ്കില്‍ താന്‍ അഭിനയിക്കും എന്നാണ് ലെന പറയുന്നത്.

അവസരത്തിനായി ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല, ഇനി നീട്ടുകയുമില്ല: ലെന പറയുന്നു

സിനിമയില്‍ തിരക്കായിരുന്ന സമയത്താണ് പോസ്റ്റ്ഗ്രാജുവേഷന്‍ ചെയ്യാന്‍ പോയത്. എം ഫിലും ഡോക്ടറേറ്റും നേടി ഇന്ത്യയ്ക്ക് പുറത്ത് സെറ്റില്‍ഡാകാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ അഭിനയിക്കാതിരിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ് തിരിച്ചു വന്നത് എന്ന് ലെന പറയുന്നു

അവസരത്തിനായി ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല, ഇനി നീട്ടുകയുമില്ല: ലെന പറയുന്നു

ട്രാഫിക് എന്ന ചിത്രം തനിക്ക് തന്ന ഇമേജ് ചെറുതല്ലെന്നും താരം പറയുന്നു. കഥാപാത്രത്തിന്റെ ശക്തികൊണ്ടാണ് ആ വേഷം ചെയ്യാന്‍ സമ്മതിച്ചത്

അവസരത്തിനായി ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല, ഇനി നീട്ടുകയുമില്ല: ലെന പറയുന്നു

ട്രാഫിക്കിന് ശേഷം തന്നെ തേടി ഒത്തിരി അമ്മ വേഷങ്ങള്‍ വന്നു എന്നും എന്നാല്‍ പലതിനോടും നോ പറഞ്ഞു എന്നും ലെന പറയുന്നു

അവസരത്തിനായി ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല, ഇനി നീട്ടുകയുമില്ല: ലെന പറയുന്നു

അവസരത്തിനായി ഇതുവരെ ആരുടെയും മുന്നില്‍ കൈ നീട്ടിയിട്ടില്ലെന്നും ഇനി നീട്ടാന്‍ ആഗ്രഹിക്കുന്നില്ല എന്നും ലെന പറഞ്ഞു.

English summary
I didn't beg anyone for a role says Lena

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam