കല്യാണമല്ല, കഴിവാണ് പ്രധാനം; നസ്‌റിയയാണ് ആ കഥാപാത്രത്തിന് യോജിച്ചത് എന്ന് അഞ്ജലി
പൃഥ്വിരാജ്, പാര്‍വ്വതി, നസ്‌റിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അഞ്ജലിയുടെ മുന്‍ ചിത്രങ്ങളെ പോലെ തന്നെ ഇതും കുടുംബ ബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും കഥയാണ് പറയുന്നത്.
എന്ന് നിന്റെ മൊയ്തീന്‍ താരജോഡികള്‍ ഒന്നിക്കുന്നു എന്നതിനപ്പുറം വിവാഹ ശേഷം നസ്‌റിയ നസീം ആദ്യമായി ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കൂടെ എന്ന ചിത്രത്തിനുണ്ടായിരുന്നു. പൃഥ്വിരാജിന്റെ കുഞ്ഞുപെങ്ങളായിട്ടാണ് നസ്‌റിയ എത്തുന്നത്.

വളരെ ബബിളിയായിട്ടുള്ള കുട്ടിയാണ് നസ്‌റിയ നസീം. ഈ കഥാപാത്രത്തിന് വളരെ യോജിച്ചതാണ് എന്ന് തോന്നിയതുകൊണ്ടാണ് നസ്‌റിയയെ കാസ്റ്റ് ചെയ്തത്. നസ്‌റിയയെ ഈ കഥാപാത്രത്തിന് വേണ്ടി സമീപിയ്ക്കുമ്പോള്‍ താനവരുടെ മെററ്റല്‍ സ്റ്റാറ്റസ് നോക്കിയിട്ടില്ല എന്ന് അഞ്ജലി പറഞ്ഞു.
ഒരു നടിയെ സംബന്ധിച്ചിടത്തോളം അവരുടെ കഴിവാണ് പ്രാധാന്യം. അല്ലാതെ അവര്‍ വിവാഹിതയാണോ അല്ലയോ എന്നുള്ളതല്ല. ഇങ്ങനെ ഒരു കഥാപാത്രം വന്നപ്പോള്‍ അത് നസ്‌റിയയ്ക്കാണ് കൂടുതല്‍ യോജിക്കുക എന്ന് തോന്നി.
അതിനപ്പുറം ഒരു ജനറേഷന്‍ ഗ്യാപ്പിന്റെ കഥകൂടെയാണ് കൂടെ. പാര്‍വ്വതിയും പൃഥ്വിരാജും ഉള്ള ജനറേഷനല്ല നസ്‌റിയയുടേത്. കുറച്ചുകൂടെ താഴെയാണ്. ആ വ്യത്യാസവും സിനിമയ്ക്ക് ആവശ്യമായിരുന്നു- അഞ്ജലി മേനോന്‍ പറഞ്ഞു.


Click it and Unblock the Notifications











