»   » ഹമ്മോ അമ്മ വേഷമോ എന്ന് പറഞ്ഞ് തിരിഞ്ഞോടുന്നവര്‍ ഇത് കേള്‍ക്കൂ, മീനയ്ക്കുണ്ട് വ്യക്തത

ഹമ്മോ അമ്മ വേഷമോ എന്ന് പറഞ്ഞ് തിരിഞ്ഞോടുന്നവര്‍ ഇത് കേള്‍ക്കൂ, മീനയ്ക്കുണ്ട് വ്യക്തത

By: Rohini
Subscribe to Filmibeat Malayalam

അമ്മ വേഷം എന്ന് കേട്ടാല്‍ ചില നായികമാര്‍ തെറിച്ചോടും. ഹമ്മമ്മോ, അമ്മ വേഷമോ.. അതെന്റെ ഇമേജിനെ ബാധിയ്ക്കും.. പിന്നെ യുവ നായകന്മാര്‍ക്കൊപ്പമൊന്നും അഭിനയിക്കാന്‍ കഴിയില്ല എന്നാണ് നടിമാരുടെ മറുപടി.

സമയം കിട്ടുമ്പോഴൊക്കെ മണിരത്‌നം കാണുന്ന മോഹന്‍ലാല്‍ ചിത്രം; എന്തിന് കാണുന്നു എന്നതാണ് പ്രധാനം!


എന്നാല്‍ ഇത്തരം ഇമേജുകളെയൊന്നും ഭയപ്പെടാത്ത നായികയാണ് മീന. മമ്മൂട്ടിയുടെ വരെ അമ്മയായി മീന അഭിനയിച്ചു കഴിഞ്ഞു. വിവാഹം കഴിഞ്ഞതുകൊണ്ടാണോ മീനയെ തേടി അമ്മ വേഷം വരുന്നത്. വിവാഹത്തിന് മുന്‍പും താന്‍ അമ്മ വേഷം ചെയ്തിട്ടുണ്ട് എന്ന് മീന പറയുന്നു.


ഇമേജിന് അടിമപ്പെടാറില്ല

ഇമേജിന് ഒരിക്കലും അടിമപ്പെടുന്ന ഒരഭിനേത്രിയല്ല ഞാന്‍. വിവാഹത്തിനുമുമ്പും ഞാന്‍ ധൈര്യപൂര്‍വ്വം അമ്മ വേഷം സ്വീകരിച്ചിട്ടുണ്ട് എന്ന് മീന പറയുന്നു.


വിവാഹത്തിന് മുന്‍പും വിവാഹ ശേഷവും

അവ്വൈഷണ്‍മുഖിയും കഥ പറയുമ്പോഴും വിവാഹത്തിന് മുമ്പ് ഞാന്‍ അമ്മ വേഷത്തിലഭിനയിച്ച ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. വിവാഹശേഷം അഭിനയിച്ച ദൃശ്യവും പ്രേക്ഷകര്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.


ഞാന്‍ ഭയക്കുന്നില്ല

ഞാന്‍ എന്നും എന്റെ കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇമേജിനെ ഞാന്‍ ഒരിക്കലും ഭയപ്പെട്ടിട്ടില്ല എന്ന് മീന വ്യക്തമാക്കി


പുതിയ ചിത്രം

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് ഇനി മീനയുടേതായി റിലീസിനൊരുങ്ങുന്നത്. മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്ന ഈ ചിത്രത്തിലും മീന വീട്ടമ്മയാണ്.
English summary
I didn't care about image says Meena
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam