അമ്മയ്ക്ക് വിളിച്ചത് തെറ്റായി തോന്നില്ല, ഇനിയും വിളിക്കുമെന്ന് നന്ദന വര്‍മ
സോഷ്യല്‍ മീഡിയ ആക്രമണത്തിനെതിരെ നായികമാര്‍ പ്രതികരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. അശ്ലീല കമന്റുകള്‍ക്കും മറ്റുമുള്ള മറുപടി ഇപ്പോള്‍ അപ്പപ്പോള്‍ തന്നെ നല്‍കാനുള്ള ധൈര്യം നാടിമാര്‍ക്ക് വന്ന് കഴിഞ്ഞു. ആ നിരയില്‍ ഏറ്റവുമൊടുവിലത്തെ ആളായിരുന്നു ബാലതാരം നന്ദന വര്‍മ.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ഫോട്ടോയ്ക്ക് മോശമായ കമന്റിട്ട ഒരാള്‍ക്ക് അപ്പോള്‍ തന്നെ നന്ദന മറുപടി നല്‍കി. ആ പറഞ്ഞത് ചേട്ടന്റെ അമ്മയോട് പോയി പറയൂ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. അത് വൈറലായി.

ശരിയും തെറ്റും
നന്ദനയുടെ ഫോട്ടോയ്ക്ക് അയാളിട്ട കമന്റായിരുന്നില്ല പിന്നെ ചര്‍ച്ചയായത്. ഒരു ബാലതാരം അമ്മയ്ക്ക് വിളിച്ചതായിരുന്നു. നന്ദനയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി.

നന്ദനയുടെ പ്രതികരണം
തന്റെ കമന്റ് വൈറലായപ്പോള്‍ നന്ദന തന്നെ രംഗത്തെത്തി വിശദീകരണം നല്‍കി. അമ്മയ്ക്ക് വിളിച്ചത് തെറ്റായി തോന്നുന്നില്ല എന്ന് ലൈവ് വീഡിയോയിലൂടെ നന്ദന വ്യക്തമാക്കി.

തെറ്റാണെന്ന് തോന്നിയിട്ടില്ല
അമ്മയ്ക്ക് വിളിച്ചത് തെറ്റായിപ്പോയി എന്നൊരിക്കലും തോന്നിയിട്ടില്ല. എന്നാല്‍ അങ്ങനെ പ്രതികരിക്കാന്‍ പാടില്ലായിരുന്നു എന്ന് പലരും പറഞ്ഞു. അങ്ങനെ പറയുന്നവരോട് എനിക്ക് ചോദിക്കാനുള്ളത്, 'നിങ്ങളുടെ ചേച്ചിയോടും അനിയത്തിയോടുമാണ് ഇങ്ങനെ പറഞ്ഞത് എങ്കില്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുമോ' എന്നാണ്.

അയാള്‍ക്ക് മാപ്പില്ല.. അമ്മയ്ക്ക് മാപ്പ്
എന്നിരുന്നാലും അമ്മയെ പറഞ്ഞത് തെറ്റാണെങ്കില്‍ ആ അമ്മയോട് ക്ഷമ ചോദിക്കുന്നു. പക്ഷെ കമന്റിട്ട ആ അയാള്‍ക്ക് മാപ്പില്ല. ഇത്തരത്തില്‍ കമന്റിട്ടാല്‍ ഇനിയും ഞാന്‍ ഇങ്ങനെ തന്നെ പ്രതികരിക്കും. അതിനെനിക്ക് പേടിയില്ല.

വിഷമം തോന്നി
അങ്ങനെയൊരു മോശം കമന്റ് കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നി. ഇന്‍സ്റ്റഗ്രാം തന്നെ ഡിആക്ടിവേറ്റ് ചെയ്താലോ എന്ന് തോന്നിപ്പോയി. അത്രമേല്‍ വേദനിച്ചതുകൊണ്ടാണ് അങ്ങനെ പ്രതികരിക്കേണ്ടി വന്നത്- നന്ദന പറഞ്ഞു


Click it and Unblock the Notifications