എന്റെ കല്യാണം കഴിഞ്ഞുവെന്ന് എനിക്ക് തോന്നുന്നില്ല; അമല പോള്‍
വെള്ളിത്തിരയില്‍ മിന്നിക്കയറുമ്പോഴാണ് അമല പോളും തമിഴ് സംവിധായകന്‍ വിജയ് യും തമ്മില്‍ വിവാഹിതരാകുന്നത്. എന്നാല്‍ വിവാഹ ജീവിതം ഒരിക്കലും അമലയെന്ന നടിയെ ഒരു തരത്തിലും ബധിച്ചിട്ടില്ല. വിവാഹ ശേഷം അഭിനയം നിര്‍ത്തി വീട്ടിലിരിക്കുന്ന നടിമാര്‍ക്ക് പേര്‌ദോഷം കേള്‍പ്പിച്ചുകൊണ്ടാണ് അമല മിലിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിതയ്.
മിലി എന്ന കഥാപാത്രമായി താന്‍ അഭിനയിക്കുകയായിരുന്നില്ലെന്നും ജീവിക്കുകയാണെന്നുമാണ് അമല പോള്‍ പറയുന്നത്. വിവാഹ ശേഷമാണ് അമലയുടെ വേലയില്ലാ പട്ടധാരി, നിമര്‍ന്തു നില്‍, മിലി എന്നീ ചിത്രങ്ങള്‍ റിലീസായത്. ലൈല ഓ ലൈല എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളിലെത്തിയത് വിവാഹ ശേഷമാണ്. ഇപ്പോള്‍ ജാഡ പൈ കപ്രിഞ്ജു എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നു.

വിവാഹത്തിനു ശേഷം ജീവിതത്തെയും സിനിമയെയും എങ്ങിനെ കാണുന്നു എന്ന് ചോദിക്കുമ്പോള്‍ അമല പോള്‍ പറയും, എനിക്ക് വിവാഹം കഴിഞ്ഞതായി തോന്നുന്നതേയില്ലെന്ന്. വിജയ് അത്രയേറെ പിന്തുണ നല്‍കുന്നു.
സത്യത്തില്‍ എനിക്ക് വിവാഹം കഴിഞ്ഞതായി പോലും തോന്നുന്നില്ല. വിജയ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ആ സുഹൃത്തിനെ എന്റെ ജീവിത പങ്കാളിയായി കിട്ടിയത് വലിയ ഭാഗ്യം. കല്യാണം എന്നെ മാറ്റിയിട്ടേയില്ല. ഞാന്‍ എന്താണോ അതാവാന്‍ എന്നെ അനുവദിയ്ക്കുന്ന ആളാണ് വിജയ്- അമല പോള്‍ പറഞ്ഞു.


Click it and Unblock the Notifications