ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്, തടവറയില്‍ കിടന്നതിനെ കുറിച്ച് ഗീത വെളിപ്പെടുത്തുന്നു
കര്‍ണാടകക്കാരിയാണെങ്കിലും, ഗീത മലയാളത്തിന് സ്വന്തമാണ്. എണ്‍പതുകളില്‍ മലാളയാള സിനിമയില്‍ എത്തിയ ഗീതയ്ക്ക് ഒരു കാര്യത്തില്‍ മാത്രമാണ് ഇപ്പോഴും സങ്കടം. ഇത്രയൊക്കെ ആയിട്ടും കേരളത്തില്‍ നിന്നൊരു പുരസ്‌കാരം ഗീതയ്ക്ക് ലഭിച്ചിട്ടില്ല.
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമൊക്കെ ഗീത അഭിനയിച്ചിട്ടുണ്ട്. എന്തിനേറെ, ആരും അനുഭവിക്കാത്തത്രയും 'ജയില്‍ശിക്ഷ' അഭിനയിച്ചിട്ടുണ്ട്. ജയിലില്‍ കിടന്ന് അഭിനയിച്ച അനുഭവത്തെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ഗീത പങ്കുവയ്ക്കുകയുണ്ടായി.

ആ റെക്കോഡ്
മലയാളത്തില്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഒരുപാട് ജയിലില്‍ കിടന്ന് അഭിനയിച്ചിട്ടുണ്ടെന്ന് ഗീത പറയുന്നു. ഒരുപക്ഷെ, ഇത്രയേറെ തടവുകാരിയുടെ വേഷം ചെയ്ത നടി മലയാളത്തില്‍ ഉണ്ടാവില്ല എന്നാണ് ഗീത പറയുന്നത്.

ജയിലില്‍ അനുഭവം
ആദ്യ സിനിമയായ പഞ്ചാഗ്നിയില്‍ നിന്ന് തുടങ്ങുന്നു എന്റെ ജയില്‍ ജീവിതം. തിരുവനന്തപുരത്തെയും കണ്ണൂരിലെയും ജയിലുകളിലാണ് ചിത്രീകരണം നടക്കുക. ചിത്രീകരണത്തിനെത്തുമ്പോള്‍ ജയിലില്‍ നടക്കുന്ന പരിപാടികളിലൊക്കെ ഞാന്‍ പങ്കെടുത്തിട്ടുണ്ട്.

തടവുപുള്ളികളുമായുള്ള അടുപ്പം
ജയില്‍പുള്ളികളുമായി സംസാരിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. ഒരുനിമിഷത്തെ മാനസിക പ്രേരണയില്‍ അവര്‍ ചെയ്തുപോയ തെറ്റിനെ കുറിച്ച് പലരും ദീര്‍ഘനേരം എന്നോട് സംസാരിച്ചിട്ടുണ്ട്- ഗീത പറയുന്നു.

മലയാളത്തില്‍ കിട്ടിയില്ല
പക്ഷെ ഇത്രയൊക്കെ കഷ്ടപ്പെട്ട് അഭിനയിച്ചിട്ടും മലയാളത്തില്‍ നിന്നൊരു പുരസ്‌കാരം ലഭിക്കാത്തതില്‍ വിഷമമുണ്ട് എന്ന് ഗീത പറയുന്നു. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ടത്രെ.

സിനിമയില്‍ ഗീത
രജനികാന്തിന്റെ സഹോദരിയായി ഭൈരവി എന്ന ചിത്രത്തിലൂടെയാണ് ഗീതയുടെ അരങ്ങേറ്റം. തുടര്‍ന്ന് മലയാളം, തെലുങ്ക്, കന്നട ചിത്രങ്ങളിലെ നിറ സാന്നിധ്യമായി ഗീത വളര്‍ന്നു. രണ്ട് ഹിന്ദി ചിത്രങ്ങളിലും ഗീത സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











