twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്തവണ തലശ്ശേരി കണ്ടെത്തിയത് ഞാനല്ല, ആ കുറ്റം എന്റേതല്ല!

    By Aswathi
    |

    വിനീത് ശ്രീനിവാസന്‍ ചിത്രങ്ങളില്‍ നിന്നാണ് ന്യൂ ജനറേഷന്‍ ബഡ്ഡികള്‍ക്ക് തലശ്ശേരിയ്ക്ക് ഇത്രയേറെ സൗന്ദര്യമുണ്ടെന്ന് ബോധ്യമായത്. താന്‍ കളിച്ചു നടന്ന തലശ്ശേരി മണ്ണിനെ പശ്ചാത്തലമാക്കിയാണ് വിനീത് ശ്രീനിവാസന്‍ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തത്.

    മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നതു മുഴുവന്‍ തലശ്ശേരിയും മാഹിയുമാണ്. തലശ്ശേരി വിനീതിന് ഭാഗ്യനാടാണെന്ന് തെളിയിക്കുകയായിരുന്നു തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം. തട്ടത്തിന്‍ മറയത്ത് അഥവാ ഒരു തലശ്ശേരി പ്രണയം എന്നും പറയാവുന്നതാണ് വിനീതിന്റെ രണ്ടാമത്തെ ചിത്രത്തെ.

    vineeth-sreenivasan

    വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന അടുത്ത ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി. ദേ പിന്നെയും തലശ്ശേരി! മറ്റൊരു തലശ്ശേരി പ്രണയമാണ് നാളെ (27-03-2015) തിയേറ്ററുകളിലെത്തുന്ന ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് പറയാനുള്ളത്.

    വിനീതിന്റെ ചിത്രങ്ങളിലെല്ലാം തലശ്ശേരിയോട് ഒരു ഇഷ്ടക്കൂടുതല്‍ കാണുന്നുണ്ടല്ലോ എന്ന് ചോദിച്ചാല്‍ താരമൊന്ന് ചിരിയ്ക്കും. പക്ഷെ ഇത്തവണ തലശ്ശേരി തിരഞ്ഞെടുത്തത് താനല്ലെന്ന് വിനീത് വ്യക്തമാക്കി.

    ഒരു വടക്കന്‍ സെല്‍ഫിയുടെ തിരക്കഥ ചര്‍ച്ച ചെയ്യുമ്പോള്‍ സംവിധായകന്‍ പ്രജിത്ത് തന്നെയാണത്രെ തലശ്ശേരിയിലെ അണ്ടല്ലൂരില്‍ ഷൂട്ട് ചെയ്യാം എന്ന നിര്‍ദ്ദേശം വച്ചത്. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍, അണ്ടല്ലൂര്‍ കാവില്‍ വച്ച് നിവിന്‍ അമ്മയോട് സംസാരിക്കുന്ന ഒരു രംഗമുണ്ട്.

    അണ്ടല്ലൂര്‍ കവല കണ്ടപ്പോള്‍ നല്ല രസം തോന്നി. ഞാന്‍ ചെറുപ്പത്തില്‍ ഇവിടെ പോയിട്ടുണ്ട്. അപ്പോള്‍ പറഞ്ഞു വന്നത് ഇത്തവണ തലശ്ശേരി സെലക്ട് ചെയ്തത് ഞാനല്ല. സംവിധായകനാണ്. ആ കുറ്റം എന്റേതല്ല. തലശ്ശേരി മാത്രമല്ല, ചെന്നൈ, പഴനി, കുംഭകോണം, കൊച്ചി എന്നിവിടങ്ങിളിലും ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് വിനീത് പറഞ്ഞു.

    English summary
    Vineeth Sreenivasan's Thattathin Marayathu was set in the beautiful locales of Thalassery, and so is the upcoming film Oru Vadakkan Selfie, scripted by him. When a news forum asked him whether he has a soft corner for the North Kerala town, the multi-tasker of Mollywood said that he is not the one who chose the location this time. Apparently, the movie's director Prajith who suggested Andalloor in Thalassery as the film's location.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X