നിവിന്‍ പോളിയ്ക്ക് റേഞ്ചില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല: ശ്യാമപ്രസാദ്
പ്രേമം എന്ന ചിത്രത്തിന്റെ വിജയമാണ് ഇവിടെ എന്ന ചിത്രത്തിന് പാരയായതെന്നും അതിന് ശ്യാമപ്രസാദ് നിവിന്‍ പോളിയെ രൂക്ഷമായി വിമര്‍ശിച്ചുവെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശ്യാമപ്രസാദ് വ്യക്തമാക്കി
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ശ്യാമപ്രസാദ് വാര്‍ത്ത നിഷേധിച്ചത്. മലയാളത്തിലെ ഒരു മൂന്നാംകിട പത്രം തന്റെ അഭിമുഖം വളച്ചൊടിച്ച്, സെന്‍സേഷന് വേണ്ടിയാണ് അത്തരത്തില്‍ ഒരു വാര്‍ത്തയുണ്ടാക്കിയതെന്ന് ശ്യാമപ്രസാദ് പറയുന്നു.

ആ അഭിമുഖത്തില്‍ അങ്ങനെ ഒരു വാക്ക് ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഒരു പുതുമുഖ നടന്റെ കഴിവ് കച്ചവടമാക്കി, ജനങ്ങളുടെ ശ്രദ്ധനേടാന്‍ നടത്തുന്ന ഒരു മഞ്ഞപ്പത്രത്തിന്റെ നിലവാരമാണ് ഇവിടെ കാണുന്നത്.
A third rate Malayalam film magazine has sensationalised the title of their interview with me about the ‘range of acting...
Posted by Shyamaprasad Rajagopal on Wednesday, June 10, 2015
ഞാന്‍ എന്താണ് പറഞ്ഞതെന്നത്, അത്തരമൊരു തലക്കെട്ട് കണ്ട് ജനങ്ങള്‍ തെറ്റിദ്ധരിക്കരുത് എന്നതുകൊണ്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ് എഴുതുന്നതെന്നും ശ്യാമപ്രസാദ് പറയുന്നുണ്ട്. ഇതൊരിക്കലും ഒരു നടനോടുള്ള എന്റെ സമീപനമല്ല. ഭാവി സിനിമയിക്ക് നിവിന്റെ സംഭാവനകളെ കുറിച്ച് എനിക്ക് വലിയ പ്രതീക്ഷകളുണ്ടെന്നും ശ്യാമപ്രസാദ് പറഞ്ഞു.


Click it and Unblock the Notifications











