»   » തെലുങ്കില്‍ ഇത് രണ്ടാം തവണ, എന്നിട്ടും ഭാഷ വലിയ പിടിയൊന്നുമില്ലെന്ന് അനന്യ

തെലുങ്കില്‍ ഇത് രണ്ടാം തവണ, എന്നിട്ടും ഭാഷ വലിയ പിടിയൊന്നുമില്ലെന്ന് അനന്യ

Posted By:
Subscribe to Filmibeat Malayalam


ഇത് രണ്ടാം തവണയാണ് അനന്യ തെലുങ്ക് ചിത്രത്തില്‍. എങ്കെയും എപ്പോതിന്റെ തമിഴ് റീമേക്കായ ട്രാവലിലൂടെയാണ് അനന്യ തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ തമിഴില്‍ നായിക വേഷം ചെയ്തതും അനന്യ തന്നെയായിരുന്നു.

ഇപ്പോഴിതാ അനന്യ തെലുങ്കില്‍ ചുവടുറപ്പിക്കാനുള്ള തയ്യാറെടുക്കുകയാണല്ലോ. ത്രിവിക്രം ശ്രീനിവാസന്റെ അ ആ എന്ന ചിത്രത്തിലൂടെയാണ് അനന്യ വീണ്ടും സിനിമയില്‍ എത്തുന്നത്.

ananya

തെലുങ്ക് ടീമിനൊപ്പം നേരത്തെ പ്രവര്‍ത്തിച്ചിട്ടും ഭാഷ ഇപ്പോഴും തനിയ്ക്ക് വലിയ പിടുത്തമൊന്നുമില്ലെന്നാണ് അനന്യ പറയുന്നത്. അത് ഒരു പ്രശ്‌നമാകുന്നുണ്ടെന്നും അനന്യ പറയുന്നു.

ഭാനുമതിയെന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനന്യ അവതരിപ്പിക്കുന്നത്. അനന്യയ്ക്ക് പുറമേ അനുപമ പരമേശ്വര്‍, സമാന്ത എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
Ananya's comeback Telugu movie A.. Aa might have its share comedy onscreen but the actress tells us that an equal amount of comedy and laughter transpired behind the screens as well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam