ഇനിയൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ല: കാവ്യാ മാധവന്‍

By Aswathi

എന്നും ഗോസിപ്പുകാരുടെ ഇരയാണ് നടി കാവ്യാ മാധവന്‍. ഒരു വിവാഹ മോചനം കാവ്യയ്ക്ക് വരുത്തിയ മാറ്റങ്ങള്‍ ഒത്തിരിയാണ്. വിവാഹ മോചിതയായ നാള്‍മുതല്‍ കാവ്യ നേരിചടുന്ന ചോദ്യമാണ്, രണ്ടാം കെട്ട് എപ്പോഴെന്ന്. ഇവരോട് മറുപടി പറഞ്ഞു പറഞ്ഞു കാവ്യാ മാധവനും മടുത്തു.

അടുത്തിടെ ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ കാവ്യ തന്റെ വിവാഹത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി. ഇനിയൊരു കുടുംബ ജീവിതം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാവ്യ തീര്‍ത്തു പറയുന്നു. കുടുംബ ജീവിതം മാത്രമാണോ എല്ലാം എന്നാണ് കാവ്യയുടെ ചോദ്യം. നമ്മള്‍ നന്നായിരിക്കുകയല്ലേ ആദ്യം വേണ്ടത്. അതിന് ശേഷം അങ്ങനെയുള്ളൊരു കുടുംബ ജീവിതത്തെ കുറിച്ച് ചിന്തിച്ചാല്‍ മതി- കാവ്യ പറഞ്ഞു.

ബാലതാരമായി തുടക്കം

ഇനിയൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ല

ഉണ്ട കണ്ണുകളും കറുത്ത കട്ടിയുള്ള മുടിയുമായി ഒരു കൊച്ചു പെണ്‍കുട്ടി മലയാള സിനിമയില്‍ അരങ്ങേറി. പൂക്കാലം വരവായി എന്ന ചിത്രത്തില്‍ നായികയുടെ ബാല്യകാലമായിരുന്നു കാവ്യയ്ക്ക്. പിന്നീട് അഴകിയ രാവണന്‍, ഒരാള്‍ മാത്രം, ഭൂത കണ്ണാടി, ഇരട്ടക്കുട്ടികളുടെ അച്ഛന്‍ അങ്ങനെ ഒത്തിരി ചിത്രങ്ങള്‍

നായികയായി

ഇനിയൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ല

ജനപ്രിയ നായകന്‍ ദിലീപിന്റെ നായികയായി ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ മാധവന്റെ അരങ്ങേറ്റം. പിന്നീട് കാവ്യ പെട്ടന്ന് മലയാളത്തില്‍ മിന്നികയറി. മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാകാന്‍ വളരെ ചെറുത്തില്‍ തന്നെ കാവ്യാ മാധവന് സാധിച്ചു.

മലയാളിയുടെ കുട്ടി

ഇനിയൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ല

സ്വന്തം വീട്ടിലെ കുട്ടി എന്ന ഇമേജാണ് കാവ്യാ മാധവന് മലയാളി പ്രേക്ഷകര്‍ നല്‍കിയത്. ഗ്ലാമര്‍ വേഷങ്ങള്‍ ഒന്നും തന്നെ ധരിച്ചിട്ടില്ലെന്ന് മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടില്ല. കാശി എന്ന ഒരേ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചെങ്കിലും അത് അധികം ശ്രദ്ധിക്കപ്പെട്ടതുമില്ല.

പുരസ്‌കാരങ്ങള്‍

ഇനിയൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ല

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന് തന്നെ കേരള ഫിലും ക്രിട്ടിക് അവാര്‍ഡ് ലഭിച്ചിരുന്നു. പെരുമഴക്കാലത്തിലെയും ഗദ്ദാമയിലെയും അഭിനയത്തിന് രണ്ട് തവണ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഫിലിം ഫെയര്‍ അവാര്‍ഡ്, ഏഷ്യാ വിഷന്‍ അവാര്‍ഡ്, കേരള ഫിലിം ക്രിട്ടിക് അവാര്‍ഡ്, സിമ അവാര്‍ഡ്, ഏഷ്യനെറ്റ് അവാര്‍ഡ്, വനിത അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ് അങ്ങനെ കാവ്യ മാധവന്‍ സ്വന്തമാക്കിയ പുരസ്‌കാരങ്ങള്‍ നാല്‍പതിലധികമാണ്.

വിവാഹം

ഇനിയൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ല

സിനിമയില്‍ മിന്നി നില്‍ക്കുമ്പോഴാണ് കാവ്യ മാധവനും നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം നടക്കുന്നത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹത്തിന് രണ്ട് വര്‍ഷത്തെ (2009-2011) ആയുസ് പോലും ഉണ്ടായിരുന്നില്ല.

മടങ്ങിവരവ്

ഇനിയൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ല

വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനായിരുന്നു കാവ്യാ മാധവന്റെ തീരുമാനം. എന്നാല്‍ വിവാഹ മോചനം നേടിയ കാവ്യ വീണ്ടും വെള്ളിത്തിരയിലെത്തി. രണ്ടാ വരവിലാണ് ഗദ്ദാമ എന്ന ചിത്രത്തില്‍ അഭിനയിച്ച് കാവ്യ സംസ്ഥാന പുരസ്‌കാരം നേടിയത്.

വിവാദങ്ങള്‍

ഇനിയൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ല

കാവ്യയായിട്ട് ഒരു വിവാദത്തിലും തല വച്ചിട്ടില്ല. പക്ഷെ പല ഗോസിപ്പുകളും കാവ്യയെ വിവാദത്തിലാക്കി. ദിലീപ്- മഞ്ജു വിവാഹ മോചനം ചേര്‍ത്ത് വച്ചാണ് കാവ്യയെ ഒരുപാട് ക്രൂശിച്ചത്. രണ്ടാം വിവാഹത്തിന്റെ പേര് പറഞ്ഞ് സോഷ്യല്‍ മീഡിയകള്‍ അവരെ കൊണ്ട് കഴിയുന്ന സംഭാവനയും നല്‍കി.

പുതിയ സിനിമകള്‍

ഇനിയൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ല

സിനിമയ്ക്ക് ചെറിയൊരു ഇടവേള നല്‍കിയിരുന്ന കാവ്യ ഇപ്പോള്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷി ടാക്‌സി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ആകാശവാണി എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

സിനിമയ്ക്ക് പുറമെ

ഇനിയൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ല

നല്ലൊരു എഴുത്തുകാരി കൂടെയാണ് കാവ്യ മാധവന്‍. കാവ്യ എഴുതിയ ഒരു പാട്ട് വണ്‍വെ ടിക്കറ്റ് എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തി. മാറ്റ്‌നി എന്ന ചിത്രത്തിന് വേണ്ടി ആദ്യമായി പാടുകയും ചെയ്തു. കാവ്യദളങ്ങള്‍ എന്ന ഒരു ആല്‍ബവും കാവ്യ റിലീസ് ചെയ്തു.

നൃത്തത്തില്‍

ഇനിയൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ല

സ്‌കൂള്‍ പഠന കാലം മാത്രമേ കാവ്യയ്ക്കുണ്ടായിരുന്നുള്ളൂവെങ്കിലും ഇപ്പോള്‍ കറസ്‌പോണ്ടിങ്ങായി ബി കോം പഠിച്ചെഴുതിയെടുക്കുകയാണ്. പഠനകാലത്ത് കലാതിലകമായിരുന്ന കാവ്യ ഇപ്പോഴും തന്റെ നൃത്തം കൂടെ കൊണ്ടുനടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X