»   » മമ്മൂട്ടിയില്‍ പ്രയോഗിച്ച മോഹന്‍ലാല്‍ വിദ്യ എന്ത്?? പട്ടണം റഷീദ് വെളിപ്പെടുത്തുന്നു

മമ്മൂട്ടിയില്‍ പ്രയോഗിച്ച മോഹന്‍ലാല്‍ വിദ്യ എന്ത്?? പട്ടണം റഷീദ് വെളിപ്പെടുത്തുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

കഥാപാത്രങ്ങളായി താരങ്ങള്‍ മാറുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിക്കുന്നത് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണെന്നത് ഏവര്‍ക്കുമറിയുന്ന കാര്യമാണ്. ഒരുപാട് സിനിമയ്ക്ക് വേണ്ടി മേക്കപ്പ് നടത്തിയ കലാകാരനാണ് പട്ടണം റഷീദ്. ചമയം പട്ടണം റഷീദ് എന്ന പേര് എത്രയോ സിനിമകളുടെ ടൈറ്റിലിലാണ് മാറി മറിഞ്ഞിട്ടുള്ളത്.

മികച്ച മേക്കപ്പ്മാനുള്ള പുരസ്‌കാരം ഒന്നും രണ്ടും പ്രാവശ്യമല്ല അഞ്ചു തവണയാണ് റഷീദിനെ തേടിയെത്തിയത്. മലയാള സിനിമയിലെ ഒട്ടു മിക്ക അഭിനേതാക്കളും പട്ടണം റഷീദിന്റെ മേക്കപ്പിനു മുന്നില്‍ തല കുനിച്ചിട്ടുണ്ട്. മ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പെട്ട ഒരു അനുഭവത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് പട്ടണം റഷീദ് നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ. അക്കഥ അറിയാന്‍ തുടര്‍ന്നു വായിക്കൂ..

ഷൂട്ടിനിടയില്‍ ക്ലീന്‍ ഷേവായ മമ്മൂട്ടി

ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് മമ്മൂട്ടിയും ലക്ഷ്മി ഗോപാലസ്വാമിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് അരയന്നങ്ങളുടെ വീട്. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ നടന്ന രസകരമായ സംഭവത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

മുടി വെച്ചൊട്ടിക്കാന്‍ സമ്മതിച്ചില്ല

ചിത്രത്തില്‍ കുറ്റിത്താടിയും വെച്ച് മമ്മൂട്ടി അഭിനയിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു മറ്റെവിടേക്കോ പോയ മമ്മുക്ക തിരിച്ചു വരുമ്പോള്‍ താടി ഉണ്ടായിരുന്നില്ല. തിരിച്ചു വരുമ്പോള്‍ മീശയും മുടിയും വേറെ ലുക്കിലായിരുന്നു. രണ്ടും തീരെ ഇല്ലാത്ത അവസ്ഥ. ചിത്രത്തിന്റെ കണ്ടിന്യൂയിറ്റിയെ ഇത് ബാധിക്കുമെന്ന് മനസ്സിലായപ്പോള്‍ മുടി പൊടിയായി അരിഞ്ഞ് പശ വെച്ച് ഒട്ടിക്കാമെന്ന് പറഞ്ഞപ്പോള്‍ മമ്മുക്കയ്ക്ക് ഇഷ്ടമായില്ല. അപ്പോഴാണ് അടുത്ത വഴിയെക്കുറിച്ച് അന്വേഷിച്ചത്.

ഒന്നുമുതല്‍ പൂജ്യം വരെയിലെ പൊടിക്കൈ ഉപയോഗിച്ചു

ആദ്യകാലത്ത് മറ്റു പലരുടെയും അസിസ്റ്റന്റായി ജോലി നോക്കിയ പട്ടണം റഷീദ് സ്വതന്ത്ര മേക്കപ്പ്മാനായി ജോലി ചെയ്ത ചിത്രമാണ് ഒന്നുമുതല്‍ പൂജ്യം വരെ. ചിത്രത്തിന്റെ സെറ്റില്‍ ഉപയോഗിച്ച പൊടിക്കൈയാണ് മമ്മൂട്ടിക്ക് വേണ്ടി പ്രയോഗിച്ചത്. സംഭവം വിജയിക്കുകയും സിനിമയുടെ ചിത്രീകരണം നല്ല രീതിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

മോഹന്‍ലാല്‍ പഠിപ്പിച്ച വിദ്യ

മോഹന്‍ലാല്‍ പഠിപ്പിച്ച ഐഡിയയാണ് അതെന്ന് ഞാന്‍ മമ്മുക്കയോട് പറഞ്ഞിരുന്നില്ല. മ്മുക്ക ഇതെവിടെ നിന്നും പഠിച്ചുവെന്ന് ചോദിച്ചിരുന്നു. അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കാം എന്നു കരുതിയാണ് അന്നങ്ങനെ പറഞ്ഞതെന്നു പട്ടണം റഷീദ് പറഞ്ഞു.

English summary
Behind the background story of the film Arayannagalude veedu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam