അതത്ര എളുപ്പമല്ല.. എന്തൊക്കയോ ഓര്‍ക്കുമ്പോള്‍ പേടിയാവുന്നു എന്ന് കീര്‍ത്തി സുരേഷ് പറയുന്നു

By Aswini P

കരിയറിലെ ഏറ്റവും നല്ല സമയമാണ് കീര്‍ത്തി സുരേഷിനിത്. തമിഴില്‍ ഏറ്റവും താരമൂല്യമുള്ള നടിയായ കീര്‍ത്തി ഇപ്പോള്‍ തെലുങ്കില്‍ ഏറ്റവും പ്രതീക്ഷയോടെ ഒരുങ്ങുന്ന മഹാനദി ന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. നടി സാവിത്രിയുടെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന മഹാനദിയില്‍ സാവിത്രിയായിട്ടാണ് കീര്‍ത്തി എത്തുന്നത്.

സാവിത്രിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ താന്‍ ശരിക്കും അനുഗ്രഹീതയാണെന്ന് കീര്‍ത്തി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സാവിത്രിയെ കുറിച്ചും സിനിമയെ കുറിച്ചും കീര്‍ത്തി വാചാലയായി. സാവിത്രിയെ അവതരിപ്പിക്കുമ്പോള്‍ ചില പേടിയൊക്കെ ഉണ്ടെന്ന് കീര്‍ത്തി പറയുന്നു.

തുടക്കത്തില്‍ സമയമെടുക്കും

തുടക്കത്തില്‍ സമയമെടുക്കും

തുടക്കത്തില്‍ സാവിത്രിയായി മേക്കപ്പ് ഇടാനൊക്കെ ഒരുപാട് സമയമെടുക്കുമായിരുന്നു. മൂന്ന് മൂന്നര മണിക്കൂര്‍ എടുത്താണ് മേക്കപ്പ് പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ പിന്നെ പിന്നെ ഞാനത് ശീലിച്ചു. ചെറിയ സമയത്തിനുള്ളില്‍ ഇപ്പോള്‍ കഥാപാത്രമായി മാറാന്‍ സാധിക്കുന്നു.

എന്താണ് അനുഭവം

എന്താണ് അനുഭവം

വളരെ അഭിമാനം തോന്നുന്നു. സിനിമ ഏറ്റെടുത്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ സാവിത്രിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കി. എത്രയോ വലയി ഇതിഹാസമാണവര്‍. സിനിമ ഏറ്റെടുത്ത് കഴിഞ്ഞപ്പോള്‍ പലരും വന്ന് എന്നോട് അവരെ കുറിച്ച് സംസാരിച്ചു. അവര്‍ക്കോരോരുത്തര്‍ക്കും പലതും സാവിത്രിയെ കുറിച്ച് പറയാനുണ്ട്.

പേടിയുണ്ട്

പേടിയുണ്ട്

വലിയൊരു സിനിമയാണ് ഞാന്‍ ചെയ്യുന്നത്. സാവിത്രിയെ പോലൊരു ലെജന്റിനെ അവതരിപ്പിക്കുക അത്ര എളുപ്പമല്ല. ചെറിയ ചില പേടി തോന്നുന്നുണ്ട്. വലിയൊരു ഉത്തരവാദിത്വമാണ് എനിക്കീ സിനിമ. പ്രേക്ഷക പ്രതീക്ഷയും സാവിത്രി എന്ന ലജന്റിനോടുള്ള ബഹുമാനവും എനിക്ക് പുലര്‍ത്തേണ്ടതുണ്ട്.

പഠിക്കാനുണ്ട്

പഠിക്കാനുണ്ട്

സാവിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഒരു നടിയുടെ സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും സാധിക്കുന്നുണ്ട്

എന്റെ സംതൃപ്തി

എന്റെ സംതൃപ്തി

ചില ഷോട്ടുകള്‍ എടുക്കുമ്പോള്‍ സംവിധായകന്‍ ഓകെ പറഞ്ഞാലും എനിക്ക് സംതൃപ്തിയുണ്ടാവില്ല. വീണ്ടും വീണ്ടും ചെയ്തു നോക്കി പെര്‍ഫക്ട് ആക്കും. അങ്ങനെ ഒരു രംഗം പെര്‍ഫക്ടോടെ ചെയ്ത് വീട്ടിലേക്ക് പോകുമ്പോള്‍ എനിക്കൊരു സന്തോഷമുണ്ടാവും.

മകളോട് സംസാരിച്ചു

മകളോട് സംസാരിച്ചു

സാവിത്രിയുടെ മകളോട് സംസാരിച്ചപ്പോഴും അവരെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. നാല് പേജുള്ള ഒരു കുറിപ്പാണ് മകള്‍ എനിക്ക് തന്നത്. അത് വായിച്ചപ്പോള്‍ എനിക്കും സാവിത്രിയ്ക്കും ഒരുപാട് സാമ്യതകള്‍ ഉള്ളത് പോലെ തോന്നി.

മറ്റ് ചിത്രങ്ങള്‍

മറ്റ് ചിത്രങ്ങള്‍

വിജയ് യെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായിക കീര്‍ത്തി സുരേഷാണ്. ഇത് കൂടാതെ വിക്രമിന്റെ സാമി ടുവിലും കീര്‍ത്തി അഭിനയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X