കംഫര്‍ട്ടബിളായ റോള്‍ മാത്രമേ ചെയ്യൂ: അനന്യ
വളരെ കുറച്ച് ചിത്രങ്ങള്‍കൊണ്ടുതന്നെ കഴിവുള്ള നടിയാണ് താനെന്ന തെളിയിച്ചയാളാണ് അനന്യ. മലയാളത്തിലെന്നപോലെ തമിഴകത്തും അനന്യ സാന്നിധ്യമറിയിച്ചു. പക്ഷേ സിനിമയാണെന്ന് കരുതി ഏത് ചിത്രവും കയറി ഏറ്റ്, മനസിന് പിടിക്കാത്തതൊന്നും ചെയ്യാന്‍ അനന്യ തയ്യാറല്ല. അതുകൊണ്ടുതന്നെ ഇഷ്ടപ്പെട്ട വേഷങ്ങള്‍ തേടിയെത്തുന്നതുവരെ അനന്യ ചെറിയ ബ്രേക്കെടുക്കുകയും ചെയ്തു.
എല്ലാം ഒരേ ടൈപ്പിലുള്ള കഥാപാത്രങ്ങള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് അനന്യ അഭിനയത്തിന് ചെറിയ ബ്രേക്കിട്ടത്. ഇപ്പോള്‍ കല്യാണിസം എന്ന ചിത്രത്തിലൂടെ വീണ്ടും നായികയായി എത്താന്‍ പോവുകയാണ് താരം.

കംഫര്‍ട്ടബിളാണെന്ന് തോന്നുന്ന ചിത്രങ്ങള്‍ മാത്രമേ ഞാന്‍ ഏറ്റെടുക്കാറുള്ളു. ചെയ്യാമെന്നേറ്റ്, പിന്നീട് പറ്റില്ലെന്ന് തോന്നിയാല്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പോരാന്‍ കഴിയില്ല- അനന്യ പറയുന്നു. ഗ്ലാമറിനോട് തനിയ്ക്ക് വലിയ താല്‍പര്യമില്ലെന്ന് അനന്യ തുടക്കത്തിലേതന്നെ വ്യക്തമാക്കിയതാണ്, ആ നിലപാടില്‍ നിന്നും താരം ഇതുവരെ വലിയ വ്യതിചലനമൊന്നും വരുത്തിയിട്ടുമില്ല.
ഇപ്പോള്‍ റിലീസിന് തയ്യാറായിരിക്കുന്ന 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രമാണ് അനന്യ അഭിനയിച്ച ഏറ്റവും ഒടുവിലത്തെ മലയാളചിത്രം.


Click it and Unblock the Notifications











