കാഴ്ചകള്‍ കണ്ണില്‍ നിന്ന് മാഞ്ഞു, ബോധം പോയി.. ഇനി മരണത്തെ ഭയമില്ലെന്ന് ശ്രീനിവാസന്‍

മരണത്തെ ഇനി ഞാന്‍ ഭയക്കുന്നില്ല എന്ന് ശ്രീനിവാസന്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മരണത്തെ മുഖാമുഖം കണ്ട അവസ്ഥയെ കുറിച്ച് നടന്‍ സംസാരിച്ചത്. അതും തന്റെ സ്വതസിദ്ധമായ നര്‍മ്മത്തോടെയാണ് ശ്രീനിവാസന്‍ പറയുന്നത്.

യഥാര്‍ത്ഥത്തില്‍ മരണം എന്നത് ഭയക്കേണ്ട ഒന്നല്ല. മരിക്കാന്‍ ഇനിയെനിക്ക് ഭയമില്ല. അസുഖം വന്ന് ദീര്‍ഘകാലം കിടപ്പിലായി വേദനിച്ച് മരിക്കേണ്ട അവസ്ഥ ഉണ്ടാവരുതേ എന്ന ഒരു ആഗ്രഹമുണ്ട്. അന്‍പത് കോടി സമ്പാദ്യമുള്ള ആള് മരിച്ചാലും ഞാന്‍ മരിച്ചാലും ഒരുപോലെയാണ്. കോടികള്‍ സമ്പാദ്യമുള്ള അദ്ദേഹം ഒന്നും തന്നെ കൊണ്ടുപോവില്ല. കോടികളൊന്നും ഇല്ലാത്ത ഞാനും ഒന്നും കൊണ്ടുപോകില്ല- ശ്രീനിവാസന്‍ പറയുന്നു.

കഠിനമായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് സംവിധായകന്‍ വിനുവാണ് അന്ന് എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്. പോകുന്ന വഴിയില്‍ വാഹനങ്ങളും മറ്റുമെല്ലാം മാഞ്ഞുപോകുന്നതായ ഓര്‍മയുണ്ട്. പിന്നെ ബോധം പൂര്‍ണമായും പോയി. ഇരുപത്തിനാല് മണിക്കൂറോളം ബോധമില്ലാതെ കിടന്നുവത്രെ. ആ സമയത്ത് മരിച്ചുപോയിരുന്നെങ്കില്‍ പോലും ഞാനറിയില്ലായിരുന്നു. അതുകൊണ്ടാണ് പറഞ്ഞത് മരണത്തെ ഞാന്‍ ഭയക്കുന്നില്ല എന്ന് - ശ്രീനിവാസന്‍ വ്യക്തമാക്കി.

sreenivasan

കഴിഞ്ഞ കുറച്ചുനാളായി ദേഹാസ്വസ്ഥതയെ തുടര്‍ന്ന് ശ്രീനിവാസന്‍ ചികിത്സയിലായിരുന്നു. ഒരിക്കന്‍ എയര്‍പോര്‍ട്ടില്‍ വച്ചും, മറ്റൊരിക്കല്‍ ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ചും നടനെ ദേഹാസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നേടിയ നടന്‍ പിന്നീട് രോഗമുക്തനായി സിനിമയിലേക്ക് തിരിച്ചുവരികയും ചെയ്തു. അന്ന് ഐസിയുവില്‍ കിടക്കുമ്പോഴും അച്ഛന്‍ സിനിമയെ കുറിച്ചാണ് സംസാരിച്ചത് എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മകന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

എണ്‍പതുകളുടെ തുടക്കത്തില്‍ സിനിമയില്‍ എത്തിയ ശ്രീനിവാസന്‍ ഇതുവരെ ഇരുന്നൂറിലധികം സിനിമകള്‍ പൂര്‍ത്തിയാക്കി. അതിലധികവും നര്‍മ്മരസം കലര്‍ന്ന കഥാപാത്രങ്ങളാണ്. ശ്രീനിവാസന്‍ തിരക്കഥ എഴുതിയ ചിത്രങ്ങളും മലയാളത്തില്‍ വന്‍ വിജയം നേടിയവയാണ്. വിജയ ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന പേരും ശ്രീനിവാസനുണ്ട്.

മലയാള സിനിമയ്ക്ക് ഹാസ്യത്തിന് ഒരു പുതിയ ശൈലി കൊണ്ടുവന്നത് ശ്രീനിവാസനാണ്. ആക്ഷേപഹാസ്യത്തിലൂടെയാണ് അദ്ദേഹം കഥ പറയുന്നതും അഭിനയിക്കുന്നതും. ഒരു തവണ ദേശീയ പുരസ്‌കാരവും ഏഴ് തവണ സംസ്ഥാന പുരസ്‌കാരവും നേടിയ ശ്രീനിവാസന്‍ മലയാള സിനിമയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച നടന്മാരില്‍ ഒരാളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X