»   » ഞാന്‍ അഹങ്കാരിയാണെന്ന് സിദ്ധിഖ് ബോളിവുഡില്‍ പോയി പറഞ്ഞു,തന്റെ അഹങ്കാരത്തിന് കാരണം മമ്മൂട്ടി പറയുന്നു

ഞാന്‍ അഹങ്കാരിയാണെന്ന് സിദ്ധിഖ് ബോളിവുഡില്‍ പോയി പറഞ്ഞു,തന്റെ അഹങ്കാരത്തിന് കാരണം മമ്മൂട്ടി പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ കര്‍ക്കശ സ്വഭാവത്തെ കുറിച്ച് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനോടകം സംസാരിച്ചതാണ്. മമ്മൂട്ടിയോട് അടുക്കാന്‍ അല്പം പ്രയാസമാണ്, എന്നാല്‍ അടുത്താല്‍ നല്ല സുഹൃത്താണ് എന്നാണ് അടുത്തിടപഴകിയ ആള്‍ക്കാര്‍ പറയുന്നത്.

അഹംഭാവം മാറ്റി മോഹന്‍ലാലിനെ പോലെ സിംപിള്‍ ആയിക്കൂടെ എന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി

തനിക്ക് പറയാനുള്ളത് പറയാന്‍ മമ്മൂട്ടി ആരെയും ഭയക്കാറില്ല.. ഒരുപക്ഷെ അതുകൊണ്ടാവാം മമ്മൂട്ടി അഹങ്കാരിയാണെന്ന് പറയുന്നത്. എന്തായാലും ഇപ്പോള്‍ മമ്മൂട്ടി തന്നെ തന്റെ അഹങ്കാരത്തെ കുറിച്ച് പറയുന്നു. തനിക്ക് അഹങ്കാരമുണ്ട് എന്ന് പറയുന്ന മെഗാസ്റ്റാര്‍ അതിന്റെ കാരണവും വെളിപ്പെടുത്തുകയുണ്ടായി.

സിദ്ധിഖ് പറഞ്ഞത്

ബോളിവുഡിലൊക്കെ പോയി പ്രമുഖ താരങ്ങള്‍ക്കൊപ്പമൊക്കെ പ്രവൃത്തിച്ച സംവിധായകനാണ് സിദ്ധിഖ്. ഒരിക്കല്‍ എന്റെ സുഹൃത്ത് കൂടെയായ ജോണി ലുക്കോസിനോട് സിദ്ധിഖ് എന്റെ അഹങ്കാര സ്വഭാവത്തെ കുറിച്ച് ചിലത് പറഞ്ഞിട്ടുണ്ട് എന്ന് മമ്മൂട്ടി പറയുന്നു

ഈ കാണിക്കുന്ന അഹങ്കാരം

എന്നാല്‍ സത്യത്തില്‍ എനിക്ക് അഹങ്കാരമൊന്നും ഇല്ല. ഈ കാണിക്കുന്ന അഹങ്കാരം ഞാന്‍ വെറുതേ അഭിനയിക്കുന്നതാണ്. ബോളിവുഡിലൊക്കെ നടന്മാര്‍ താഴ്മയുള്ളവരായി അഭിനയിക്കുന്നത് പോലെ, ഞാന്‍ അങ്കാരമുള്ളത് പോലെ അഭിനയിക്കുന്നു. മറ്റുള്ളവരില്‍ നിന്ന് എന്നെ സ്വയം രക്ഷിക്കാനാണ് ഞാന്‍ ഈ അഹങ്കാരം നടിയ്ക്കുന്നത്.

എന്റെ അഹങ്കാരം

പക്ഷെ ഒരു കാര്യത്തില്‍ എനിക്ക് അഹങ്കാരമുണ്ട്, പ്രേക്ഷകര്‍ എനിക്ക് തരുന്ന സ്‌നേഹത്തില്‍. എനിക്കായി ആള്‍ക്കാര്‍ കൈയ്യടിയ്ക്കുകയും, എന്നെ അകമഴിഞ്ഞ് സ്‌നേഹിയ്ക്കുകയും ചെയ്താല്‍ എങ്ങിനെ അഹങ്കരിക്കാതിരിയ്ക്കും എന്നാണ് മെഗാസ്റ്റാര്‍ പറയുന്നത്.

ഇത് മാറ്റിക്കൂടെ എന്ന് ചോദിച്ചപ്പോള്‍

മമ്മൂട്ടി അഹങ്കാരിയും അഹഭാവവുമുള്ള നടനാണെന്ന് ഒരു പൊതുബോധമുണ്ട്, അത് മാറ്റി മോഹന്‍ലാലിനെ പോലെ ആയിക്കൂടെ എന്ന് മുമ്പൊരിക്കല്‍ മമ്മൂട്ടിയോട് ചോദിച്ചപ്പോള്‍, ആ പൊതു ബോധം മാറ്റേണ്ടത് ആരാണെന്നാണായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം.

English summary
I don’t have any arrogance; your love is my pride: Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam