ബിക്കിനി ധരിച്ച് അഭിനയിക്കാന്‍ തയ്യാറാണെന്ന് ലക്ഷ്മി മേനോന്‍
രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ലക്ഷ്മി മേനോന് കരിയര്‍ ബ്രേക്ക് ലഭിച്ചത് തമിഴകത്താണ്. അവതാരം എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തിയെങ്കിലും ക്ലിക്കായില്ല.
എന്റെ അഭിനയം എനിക്ക് ബോറായി തോന്നി, ഇടവേള എടുത്തതിനെ കുറിച്ച് ലക്ഷ്മി മേനോന്‍
എന്നിരുന്നാലും തമിഴില്‍ ചെയ്യുന്ന വേഷങ്ങളെല്ലാം മികച്ച വിജയങ്ങളാണ്. അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ മാത്രമേ ലക്ഷ്മി തിരെഞ്ഞെടുക്കാറുള്ളു. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ലക്ഷ്മിയ്ക്ക് മാനദണ്ഡങ്ങള്‍ ഉണ്ടോ?

അഭിനയപ്രാധാന്യം വേണം
ചെറിയ റോളുകളാണെങ്കില്‍ പോലും അഭിനയ പ്രധാന്യമുള്ള വേഷമായിരിക്കണം എന്ന് ലക്ഷ്മി മേനോന് നിര്‍ബന്ധമുണ്ട്. പഠനം പോലും നിര്‍ത്തിവച്ചാണ് ലക്ഷ്മി അഭിനയിക്കുന്നത്. കാമ്പുള്ള വേഷങ്ങളേ ചെയ്യൂ

ബിക്കിനി ചെയ്യാം
ഇന്ന വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് തനിക്ക് നിബന്ധന ഇല്ല എന്നും ലക്ഷ്മി പറയുന്നു. ബിക്കിനി വേഷത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും നീന്തല്‍ പഠിക്കുകയാണെങ്കില്‍ അത്തരം വേഷങ്ങള്‍ ചെയ്യും എന്നും 19 കാരിയായ ലക്ഷ്മി മേനോന്‍ പറയുന്നു.

നാടന്‍ വേഷങ്ങള്‍ മടുത്തു
നാടന്‍ വേഷങ്ങള്‍ മാത്രമേ തനിക്ക് ലഭിയ്ക്കുന്നുള്ളൂ എന്നും, അതില്‍ നിന്നും വ്യത്യസ്തമായ അല്പം ഗ്ലാമറസ്സായ മഡേണ്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും ലക്ഷ്മി പറഞ്ഞിട്ടുണ്ട്.

പുതിയ ചിത്രം
വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിച്ച റെക്ക എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ലക്ഷ്മി മേനോന്‍. അല്പം മോഡേണായ കഥാപാത്രമാണ് ഈ ചിത്രത്തില്‍.
ലക്ഷ്മിയുടെ കൂടുതല്‍ ഫോട്ടോസിനായി...


Click it and Unblock the Notifications











