അച്ഛന് കൊടുക്കാന്‍ പോലും ശ്രുതിക്ക് ഡേറ്റില്ല!
തെന്നിന്ത്യന്‍ താരം ശ്രുതി ഹസനിപ്പോള്‍ നിന്ന് തിരിയന്‍ സമയിമില്ല. തമിഴില്‍ മത്രമല്ലല്ലോ, ഹിന്ദിയും തെലുങ്കുമെല്ലാം നോക്കണ്ടെ. അങ്ങനെ വന്ന് വന്നിപ്പോള്‍ ശ്രുതിക്ക് അച്ഛന്‍ കമല്‍ ഹസനോട് പോലും ഡേറ്റില്ലെന്ന് പറയേണ്ടി വന്നത്രെ.
ഗബ്ബാര്‍, വെല്‍ക്കാം ബാക്ക് എന്നീ ഹിന്ദി ചിത്രങ്ങളും തെലുങ്കില്‍ റോസ്, തമിഴില്‍ പേരിടാത്ത ഒരു ചിത്രം...ശ്രതിയുടെ ദിവസങ്ങള്‍ ഈ ചിത്രങ്ങള്‍ക്ക് വേണ്ടി തന്നെ തികയുന്നില്ല. അപ്പന്റിക്‌സ് ശാസ്ത്രക്രിയയെ തുടര്‍ന്ന് രണ്ട് ദിവസം അവധിയെടുത്തിരുന്നു. അതിന് ശേഷം ഒരു സിനിമയുടെ സെറ്റില്‍ നിന്ന് മറ്റൊരു സിനിമയുടെ സെറ്റിലേക്കുള്ള തിരിക്കിട്ടയാത്രയിലാണ് താനെന്ന് ശ്രുതി പറയുന്നു.

അടുത്തിടെ ഒരുമിച്ചൊരു ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ അച്ഛന്‍ കമല്‍ ഹസന്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ചിത്രങ്ങളുമായി താന്‍ തിരക്കിലായതു കാരണം അച്ഛനോട് 'നോ' പറയേണ്ടി വന്നെന്ന് ശ്രുതി തന്നെയാണ് പറഞ്ഞത്. അതിനിടയില്‍ മലയാളത്തില്‍ ഫഹദ് ഫാസിലിനൊപ്പം ഒരു ചിത്രത്തില്‍ ശ്രുതി അഭിനയിക്കുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരം തന്നെ പിന്നീടത് നിഷേധിച്ചു.
സിനിമയുടെ തിരക്കില്‍ തനിക്ക് പ്രണയിക്കാന്‍ പോലും സമയമില്ലെന്നാണ് ശ്രുതി പറയുന്നത്. ഇങ്ങനെ പോയാല്‍ എവിടെ ചെന്നെത്തുമെന്നാണ് കാണേണ്ടത്. സിനിമ മാത്രമല്ല ജീവിതം എന്ന് തിരിച്ചറിയുമ്പോള്‍ കാലം ഏറെ മുന്നോട്ട് പോയിക്കാണും എന്ന് കൂടെ ആലോചിച്ചാല്‍ നന്നെന്നാണ് ആരാധകരുടെ ഉപദേശം


Click it and Unblock the Notifications