»   » നായികമാരുടെ സംഘടന ആര്‍ക്ക് വേണ്ടി, ആ സംഘടനയെ കുറിച്ച് അറിയില്ല എന്ന് മിയ ജോര്‍ജ്ജും

നായികമാരുടെ സംഘടന ആര്‍ക്ക് വേണ്ടി, ആ സംഘടനയെ കുറിച്ച് അറിയില്ല എന്ന് മിയ ജോര്‍ജ്ജും

By: Rohini
Subscribe to Filmibeat Malayalam

നടിമാരുടെ സംരക്ഷണത്തിന് വേണ്ടി എന്ന് പറഞ്ഞാണ് വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സ്ത്രീ സംഘടന രൂപീകരിച്ചിരിയ്ക്കുന്നത്. എന്നാല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ രൂപീകരിച്ച ഈ സംഘടന ചിലരുടെ സ്വാര്‍ത്ഥ താത്പര്യമാണോ എന്ന സന്ദേഹം ജനിപ്പിയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

മിയ ജോര്‍ജ്ജിന്റെ പ്രണയം തന്നെക്കാള്‍ പ്രായം കുറഞ്ഞ താരപുത്രനുമായി.. ആരാണ് ആ നടന്‍ ?

പുതിയ സംഘടനയെ കുറിച്ച് തനിക്കൊന്നും അറിയില്ല എന്ന് കഴിഞ്ഞ ദിവസം ആശ ശരത്ത് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ മിയ ജോര്‍ജ്ജും പറയുന്നു ഈ സംഘടനയെ കുറിച്ച് തനിക്കും ഒന്നും അറിയില്ല എന്ന്. പിന്നെ ആര്‍ക്ക് വേണ്ടിയാണ് ഈ സംഘടന എന്നാണ് കാഴ്ചക്കാരുടെ ചോദ്യം.?

ആശ ശരത്ത് പറഞ്ഞത്

ഇങ്ങനെ ഒരു സംഘടനയെ കുറിച്ച് തനിക്ക് അറിയത്തേ ഇല്ല എന്നാണ് ആശ പറഞ്ഞത്. ഞാന്‍ ജീവിയ്ക്കുന്നത് കേരളത്തിന് പുറത്താണ്. അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് കേരളത്തില്‍ വരുന്നത്. അതുകൊണ്ട് ഇങ്ങനെ ഒരു സംഘടനെ കുറിച്ച് എനിക്കറിയില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ ഞാന്‍ പിന്തുണയ്ക്കുന്നത് അമ്മ എന്ന താരസംഘടനയെ മാത്രമായിരിയ്ക്കും. കാരണം എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ ഉണ്ടായിരുന്നത് അമ്മ മാത്രമാണ് എന്നാണ് ആശ പറഞ്ഞത്.

മിയ പറയുന്നത്

പുതിയ സംഘടനയെ കുറിച്ച് എനിക്ക് ഒരുപാട് ഡീറ്റേയില്‍സ് ഒന്നും അറിയില്ല. എനിക്ക് മാത്രമല്ല, പലര്‍ക്കും അറിയില്ല. ഇങ്ങനെ ഒരു സംഘടന തുടങ്ങിയെന്ന് ന്യൂസില്‍ കണ്ടു. പക്ഷേ, ആര്‍ട്ടിസ്റ്റുകള്‍ക്ക് പലര്‍ക്കും അറിയില്ല എന്താണ് ഏതാണ് എന്നൊന്നും എന്നാണ് മിയ പറയുന്നത്

മിയ മനസ്സിലാക്കിയത്

ഞാന്‍ മനസ്സിലാക്കിയിടത്തോളം അമ്മയെന്നത് ആര്‍ട്ടിസ്റ്റുകളുടെ മാത്രം സംഘടനയാണല്ലോ. പുതിയ സംഘടനയില്‍ അഭിനയിക്കുന്നവര്‍ മാത്രമല്ല, ടെക്‌നീഷ്യന്മാര്‍ ഉള്‍പ്പെടെയുള്ള വനിതകളുണ്ട്. 'അമ്മ'യ്ക്ക് അഭിനയിക്കുന്നവരുടെ കാര്യം മാത്രമല്ലേ നോക്കാനാവൂ. സിനിമയ്ക്ക് അകത്തുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നതില്‍ അമ്മയ്ക്ക് ഒരു പരിമിതിയുണ്ട്. എഡിറ്റേഴ്‌സിനെയും ഡബിംഗ് ആര്‍ട്ടിസ്റ്റുകളെയുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള സംഘടനയാകുമ്പോള്‍ കുറച്ചു പേര്‍ക്ക് മാത്രം പരിഗണന കിട്ടുന്നു, ഞങ്ങള്‍ അവഗണിക്കപ്പെടുന്നു എന്ന് മറ്റുള്ളവര്‍ക്ക് തോന്നില്ലല്ലോ. അതാണെന്ന് തോന്നുന്നു ഈ സംഘടനയുടെ ലക്ഷ്യം- മിയ പറഞ്ഞു

എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല

ഞാന്‍ വേണേല്‍ എഴുതി ഒപ്പിട്ടുതരാം. എനിക്ക് ഇതുവരെ അത്തരമൊരു അനുഭവമുണ്ടായിട്ടില്ല. മലയാളമാകട്ടെ, തമിഴാകട്ടെ, തെലുങ്കാവട്ടെ ആരും എന്നോട് അത്തരത്തില്‍ സമീപിച്ചിട്ടില്ല. കഥ കേള്‍ക്കുന്നു, ഇഷ്ടമാണെങ്കില്‍ ചെയ്യുന്നു, ഇല്ലെങ്കില്‍ ഇല്ല. അഭിനയിക്കുന്നുണ്ടെങ്കില്‍ ഡേറ്റ് തരുന്നു, പോയി അഭിനയിക്കുന്നു, പൈസ വാങ്ങുന്നു, തിരിച്ചു വരുന്നു, ഡബ്ബിംഗ് ചെയ്യുന്നു, സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കുന്നു. അതോടെ ആ സിനിമയുമായുള്ള ബന്ധം തീരുന്നു.

നമ്മള്‍ പെരുമാറുന്നത് പോലെ

എനിക്ക് തോന്നുന്നു നമ്മള്‍ എങ്ങനെ നില്‍ക്കുന്നു എന്ന് നോക്കിയാവുമല്ലോ ഓരോരുത്തര്‍ സമീപിക്കുന്നത്. നമ്മള്‍ ഡീസന്റാണ്, സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആണ്, നെഗറ്റീവ് രീതിയില്‍ പോവില്ല, ബോള്‍ഡാണ് അങ്ങനെയൊരു ഇമേജ് ആദ്യം മുതല്‍ കൊടുത്തു കൊണ്ടിരുന്നാല്‍ ഈ ഒരു പ്രശ്‌നം വരില്ല എന്നാണ് എന്റെ വിശ്വാസം.

ഞാനെപ്പോഴും സേഫാണ്

എന്റെ കൂടെ മമ്മി എപ്പോഴും സഞ്ചരിക്കാറുണ്ട്. കഥ കേള്‍ക്കുന്നത് മുതല്‍ റെമ്യൂണറേഷന്റെ കാര്യവും ഡേറ്റിന്റെ കാര്യവും ഫംഗ്ഷനുകളും ഇനോഗുറേഷനുമെല്ലാം മമ്മിയാണ് നോക്കുന്നത്. കുടുംബത്തോടൊപ്പം സംസാരിച്ചിട്ടാണ് തീരുമാനമെടുക്കുന്നത്. ഞാന്‍ അതിന്റെ ഏറ്റവും ഒടുവില്‍ ഇടപെടുന്ന ഒരാളാണ്. എല്ലാ കടമ്പകളും എന്റെ ഫാമിലിയും മമ്മിയും കടന്ന്, ഒക്കെയാണെങ്കില്‍ മാത്രമേ എന്നെ ഇടപെടുത്താറുള്ളൂ. അതുകൊണ്ട് ഞാനെപ്പോഴും സേഫായിരുന്നു- മിയ പറഞ്ഞു

English summary
I don't know about new organization in malayalam film industry says Mia
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam