'എനിക്ക് പ്രണയത്തെ കുറിച്ച് പറയാന്‍ അറിയില്ല'
പ്രണയത്തെ കുറിച്ച് പറയാന്‍ അറിയാത്തവരുണ്ടോ, കഴിയാത്തവരുണ്ടോ?. പ്രത്യേകിച്ച് കലാകാരന്മാര്‍, എഴുതുന്നവര്‍. മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ക്കേ നന്നായി എഴുതാന്‍ കഴിയൂ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ 'മഴനീര്‍ തുള്ളികള്‍' എന്നു തുടങ്ങുന്ന ബ്യൂട്ടിഫിളിലെ ബ്യൂട്ടിഫുള്‍ പ്രണയഗാനം എഴുതിയ അനൂപ് മേനോന് പ്രണയത്തെ കുറിച്ച് പറയാന്‍ അറിയില്ലത്രെ!.
വാലന്റെന്‍സ് ദിനത്തില്‍ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍, എനിക്ക് യാത്രകളോടാണ് പ്രണയം. നിങ്ങള്‍ ചോദിക്കുന്ന പ്രണയം എന്റെ വിഷയമേ അല്ല. ഞാന്‍ അതിന് പറ്റിയ ആളല്ല. എനിക്കൊട്ടും സംസാരിക്കാനാകാത്ത വിഷയമാണത്. അതിന്റെ ഉദ്ദ്യേശം പോലും എനിക്കറിയില്ല - എന്നായിരുന്നു അനൂപ് മേനോന്റെ മറുപടി.

ഭാവനയ്ക്കും മേഘ്‌ന രാജിനുമൊപ്പം നിങ്ങളുടെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ വരുന്നുണ്ടല്ലോ, ഇവരിലാരെങ്കിലും ഒരു പ്രപ്പോസല്‍ വച്ചാലോ എന്ന് ചോദിച്ചപ്പോള്‍ അവരെന്നോട് ഒരിക്കലും അങ്ങനെ പറയില്ലെന്ന് അനൂപ് പറഞ്ഞു. എനിക്കൊപ്പം അഭിനയിക്കുന്ന നടിമാരെല്ലാം എന്റെ നല്ല സുഹൃത്തുക്കളാണ്. അടുത്ത സുഹൃത്തുക്കള്‍ തമ്മില്‍ അങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ല. നല്ല സുഹൃത്തുക്കളില്‍ നിന്ന് അങ്ങനെ ഒരു സമീപനമുണ്ടാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു- അനൂപ് മേനോന്‍ പറഞ്ഞു.
അപ്പോള്‍ താരത്തിന് കല്യാണം കഴിക്കാനൊന്നും ഉദ്ദേശമില്ലേ? കഴിക്കുമെന്ന് ഉറപ്പില്ലെന്നാണ് അതിനുള്ള മറുപടി. അഥവാ കഴിക്കുകയാണെങ്കില്‍ എല്ലാവരെയും അറിയിക്കുമെന്നും അനൂപ് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയെ കുറിച്ച് അനൂപിന് വലിയ സ്വപ്‌നങ്ങളൊന്നുമില്ല കേട്ടോ. എല്ലാവരും അവരുടെതായ രീതികളില്‍ സുന്ദരികളാണെന്നും അതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും വേണ്ടെന്നുമാണ് അനൂപ് പറയുന്നത്.


Click it and Unblock the Notifications