എനിക്ക് ആളുകളോട് പെരുമാറാന്‍ അറിയില്ല; തലക്കനത്തെ കുറിച്ച് മമ്മൂട്ടി പറയുന്നു

By Rohini

മമ്മൂട്ടി പൊതുവെ കര്‍ക്കശക്കാരനാണെന്ന് എല്ലാവര്‍ക്കും അറിയാം. പരുക്കന്‍ സ്വഭാവക്കാരനാണ് മമ്മൂട്ടി, അടുത്ത് പോയി സംസാരിക്കാനൊക്കെ പേടിയാണെന്നാണ് പലരും പറഞ്ഞിട്ടുള്ളത്.

തന്റെ ഈ പെരുമാറ്റ രീതിയെ കുറിച്ച് മമ്മൂട്ടിയ്ക്കും നല്ല ധാരണയുണ്ട്. സ്വഭാവത്തില്‍ വാപ്പച്ചിയ്ക്ക് തിരുത്താന്‍ കഴിയാത്ത ഒരേ ഒരു സ്വഭാവം ഇതാണെന്ന് മകന്‍ ദുല്‍ഖറും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും പറയുന്നു.

നേരെ ചൊവ്വേ

നേരെ ചൊവ്വേ

മനോരമയിലെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മമ്മൂട്ടി തന്റെ തലക്കനത്തെ കുറിച്ച് പറഞ്ഞത്. മനപൂര്‍വ്വം സംഭവിയ്ക്കുന്നതല്ല എന്ന് മെഗാസ്റ്റാര്‍ പറയുന്നു.

അത് തലക്കനമല്ല

അത് തലക്കനമല്ല

ഞാനൊരു സ്റ്റാറാണ് നടനാണ് എന്നൊന്നും എന്റെ മനസ്സില്‍ എനിക്കൊരിക്കലും തോന്നിയിട്ടില്ല. അത് കൊണ്ടാണ് ഞാന്‍ താരത്തെ തലയില്‍ ചുമന്ന് നടക്കാത്തത്. ഞാനൊരു സ്റ്റാറാണെന്ന ചിന്ത മറന്നുകൊണ്ടാണ് പൊതു സ്ഥലത്ത് നില്‍ക്കുന്നത്. അപ്പോള്‍ എന്നെ എല്ലാവര്‍ക്കും അറിയാമെന്നൊന്നും ഞാനോര്‍ക്കില്ല. അതുകൊണ്ടാണ് അറിയാത്തവര്‍ ചിരിയ്ക്കുമ്പോള്‍ തിരിച്ചു ചിരിക്കാന്‍ കഴിയാത്തത്. അത് തലക്കനമല്ല.

ഒറ്റയ്ക്കാകുമ്പോള്‍ ഞാന്‍ ഞാനാണ്

ഒറ്റയ്ക്കാകുമ്പോള്‍ ഞാന്‍ ഞാനാണ്

ഒരു നടന്‍ ഇങ്ങനെയൊന്നും ആയാല്‍ പോര, കൂടുതല്‍ ജനകീയമാകണം എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. ഞാന്‍ ആളുകളുമായി ഇടപെടുന്നത് എല്ലാവരെയും കാണിച്ചുകൊണ്ടല്ല. പൊതുവേദിയില്‍ അല്ലാതെ, ഒറ്റയ്ക്കിരിയ്ക്കുമ്പോള്‍ ഞാന്‍ ഞാനാണ്. തീര്‍ത്തുമൊരു സാധാരണക്കാരന്‍. എനിക്ക് പലപ്പോഴും എന്നെ നിയന്ത്രിക്കാന്‍ കഴിയാറില്ല എന്നതാണ് വാസ്തവം- മമ്മൂട്ടി വ്യക്തമാക്കുന്നു

വീഡിയോ കാണൂ

തന്റെ തലക്കനം യഥാര്‍ത്ഥത്തില്‍ എന്താണ് എന്ന് മമ്മൂട്ടി തന്നെ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X