twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതങ്ങനെ സംഭവിച്ചു പോയതാണ്

    By Aswathi
    |

    ഇടിവെട്ട് തിരക്കഥകളുടെ കര്‍ത്താവെന്നാണ് ഓം ശാന്തി ഓശാന എന്ന ചിത്രം തിയേറ്ററിലെത്തുവന്നതുവരെ രണ്‍ജി പണിക്കര്‍ക്ക് നല്‍കിയ വിശേഷണം. എന്നാല്‍ തിരക്കഥയ്‌ക്കൊപ്പം അതിനും മുകളില്‍ അഭിനയിക്കാനും കഴിയുമെന്ന് ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ രണ്‍ജി തെളിയിച്ചു.

    സ്ഥലത്തെ പ്രഥാന പയ്യന്‍സ്, ഏകലവ്യന്‍, മാഫിയ, കമ്മീഷ്ണര്‍ എന്ന തന്റെ ചിത്രങ്ങളില്‍ മാത്രം ചെറുതായി മുഖം കാണിച്ച രണ്‍ജി പണിക്കര്‍, പകിട എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണമായും അഭിനയ രംഗത്തേക്ക് എത്തിയത്.

    renji-panicker

    തുടര്‍ന്ന് ഓം ശാന്തി ഓശാന, മുന്നറിയിപ്പ്, ഞാന്‍, പിക്കറ്റ് 43, എന്നും എപ്പോഴും തുടങ്ങിയ ചിത്രത്തിലൂടെ അഭിനയത്തിലെ തന്റെ മികവ് രണ്‍ജി പണിക്കര്‍ തെളിയിച്ചു. അതില്‍ ഓം ശാന്തി ഓശാന യിലെ നായികയുടെ അച്ഛനും, എന്നും എപ്പോഴും എന്ന ചിത്രത്തിലെ പലിശക്കാരും മികച്ച ഹാസ്യവേഷമായിരുന്നു.

    എന്നാല്‍ തനിയ്ക്ക് ഹാസ്യ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞത്. അത് അങ്ങനെ സംഭവിച്ചു പോയതാണത്രെ.

    English summary
    Multi-tasker Renji Paniker says he isn't sure whether he can handle humour well as an actor. When a publication recently queried him on picking such roles, Renji Panicker said that it is just a co-incidence.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X