TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ആരു പറഞ്ഞു എന്റെ ചിത്രത്തില്‍ പൃഥ്വിയും നിവിനുമുണ്ടെന്ന്
ഏഴാമത്തെ വരവിന് ശേഷം ഹരിഹരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും നിവിന്‍ പോളിയും അഭിനയിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതും ഒന്നല്ല രണ്ട്. ആദ്യം പൃഥ്വിയെയും പിന്നെ നിവിന്‍ പോളിയെയും നായകന്മാരാക്കി ഹരിഹരന് സിനിമയൊരുക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ അത്തരമൊരു വാര്‍ത്ത വെറുമൊരു ഗോസിപ്പ് മാത്രമാണെന്ന് ഹരിഹരന് പറഞ്ഞു. ആരാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചത് എന്നറിയില്ല. പൃഥ്വിയെയും നിവിനിനെയും നായരന്മാരാക്കി ഒരു ചിത്രകമെടുക്കാന് ഞാന്‍ ആലോചിച്ചിട്ടുമില്ലെന്ന് ഹരിഹരന് വ്യക്തമാക്കി.

എന്നാല്‍ താന്‍ ഒരു സിനിമയുടെ തിരക്കഥയെഴുത്തിലാണെന്നും ഹരിഹരന് അറിയിച്ചിട്ടുണ്ട്. കഥ പൂര്‍ത്തിയായി വരുന്നതേയുള്ളു. അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഥയെഴുതിയതിന് ശേഷം മാത്രമേ ഞാന്‍ എന്റെ ചിത്രത്തില്‍ അഭിനയിക്കുന്നവെര തീരുമാനിക്കൂ. ഗായത്രി ഫിലീസ് എന്റര്‍ പ്രൈസസാണ് പുതിയ ചിത്രം നിര്‍മിക്കുന്നതെന്നും ഹരിഹരന് പറഞ്ഞു.
പൃഥ്വയെ നായകനാക്കി ഹരിഹരന് ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നതും അദ്ദേഹം തന്നെയാണെന്നായിരുന്നു വാര്‍ത്തകള്‍. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിയ്ക്കുമെന്നും കോഴിക്കോടായിരിക്കും പ്രധാന ലൊക്കേഷനെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു. ഗായത്രി ഫിലം എന്റര്‍പ്രൈസസിന്റെ ബാനറില്‍ ഹരിഹരിന്റെ ഭാര്യയാണ് നിവിന്‍ പോളി ചിത്രം നിര്മിക്കുന്നെതെന്നായിരുന്നു ഇതോടൊപ്പം കേട്ട മറ്റൊരു വാര്‍ത്ത.