എന്നെ എന്തിനാണ് ഇങ്ങനെ ഇഷ്ടപ്പെടുന്നത്? ചോദിക്കുന്നത് മലയാളികളുടെ മലര്‍
എന്നെ എന്തിനാണ് ഇങ്ങനെ ഇഷ്ടപ്പെടുന്നത്? ചോദിക്കുന്നത് മലയാളികളുടെ മലരാണ്. അത്രമാത്രം ഇഷ്ടം തരാന്‍ താനെന്താണ് ചെയ്തതെന്നാണ് മലരായെത്തിയ സായി പല്ലവി ചോദിക്കുന്നത്.
പ്രേമം റിലീസിന് ശേഷം ജോര്‍ജ്ജയിലേക്ക് പോയതാണ് സായി പല്ലവി. രണ്ട് മാസം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ മലയാളക്കര തന്നെ സ്‌നേഹം കൊണ്ട് പൊതിയുന്നതാണ് കണ്ടത്. ജോര്‍ജ്ജയിലുള്ളപ്പോള്‍ തന്നെ ഫേസ്ബുക്കിലൂടെയും മറ്റും ആ സ്‌നേഹം അറിഞ്ഞിരുന്നു എന്ന് സായി പറയുന്നു.

എന്നാല്‍ ഇതിനുമാത്രം എന്താണ് താന്‍ ചെയ്‌തെന്ന് അറിയില്ലെന്ന് സായി പല്ലവി പറഞ്ഞു. എന്റെ മുഖക്കുരുവിനെ ഓര്‍ത്ത് തുടക്കത്തില്‍ ഒരു സന്ദേഹം ഉണ്ടായിരുന്നു, പ്രേക്ഷകര്‍ എന്നെ അംഗീകരിക്കുമോ എന്ന്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് അഭിനയിച്ചത്.
ചിത്രം റിലീസ് ആയതിന് ശേഷം മലയാളികള്‍ മലര്‍ എന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ടപ്പെടുന്നതായി കണ്ടു. എനിക്കറിയില്ല എന്തിനാണ് എന്നെ ഇങ്ങനെ സ്‌നേഹിക്കുന്നതെന്ന്. ജോര്‍ജ്ജിനെ മലര്‍ സ്വന്തമാക്കിയതുകൂടെയില്ല. മലരല്ല ചിത്രത്തിലെ നായിക. എന്നിട്ടും പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു. ഇതിനൊക്കെ നന്ദി പറയാന്‍ മാത്രമേ എനിക്ക് കഴിയൂ- സായി പല്ലവി പറഞ്ഞു.


Click it and Unblock the Notifications











