പകരക്കാരനാകുന്നതില്‍ വിഷമമൊന്നുമില്ല: ഉണ്ണി മുകുന്ദന്‍
സിനിമയില്‍ പലപ്പോഴും സെക്കന്റ് ചോയിസാണ് ഉണ്ണി മുകുന്ദന്‍. മിക്ക ചിത്രങ്ങളിലും ആരെങ്കിലും ഉപേക്ഷിച്ച റോളുകളാണ് ഉണ്ണിയെ തേടിയെത്തുന്നത്. ഇതേകുറിച്ച് ചോദിച്ചപ്പോള്‍ സിനിമയില്‍ താനൊരു സ്‌റ്റെപ്പിനിയാണെന്ന് ഉണ്ണി തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇതിലൊട്ടും തന്നെ നടന് പരിഭവവുമില്ല.
അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഉണ്ണിയിതു തന്നെ ആവര്‍ത്തിച്ചു. അതേ കുറിച്ച് താന് ചിന്തിക്കുന്നേയില്ലെന്നാണ് ഉണ്ണിയുടെ പ്രതികരണം. അല്ലെങ്കിലും നമുക്ക് കിട്ടുന്ന വേഷങ്ങള്‍ കഴിയുന്നത്രെയും ഭംഗിയാക്കുക എന്നതല്ലേ ഒരു നടന്റെ ജോലി.

ഇപ്പോള്‍ ലാല്‍ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്റെ റിലീസും കാത്തിരിക്കുകയാണ് ഉണ്ണി. ലാല്‍ ജോസിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതും, ദുല്‍ഖര്‍ സല്‍മാനൊപ്പം സ്‌ക്രീനിലെത്തുന്നതുമാണ് ഉണ്ണിയ്ക്ക് ഈ സിനിമയെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള കാര്യം.
ജീവിതത്തില്‍ ആഗ്രഹിച്ച വേഷമാണ് ഉണ്ണി വിക്രമാദിത്യനില്‍ കെട്ടുന്നത്. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ അമ്മ ആഗ്രഹിച്ചതുപോലെ താനൊരു പൊലീസ് ഉദ്യോഗസ്ഥനാകുമായിരുന്നു എന്ന് ഉണ്ണി നേരത്തെ പറഞ്ഞതാണ്
മമ്മൂട്ടിയുടെ രാജാധി രാജയില്‍ ഒരു പാട്ട് രംഗത്തെത്താന്‍ കഴിഞ്ഞതും ഉണ്ണിയ്ക്ക് സന്തോഷമുള്ള കാര്യമാണ്. ഇത് രണ്ടാ തവണയാണ് മമ്മൂട്ടി ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. സിനിമയിലെ വിജയ-പരാജയങ്ങളെ കുറിച്ചും ഉണ്ണി ചിന്തിക്കുന്നില്ല. താനെന്താണെന്ന് എനിക്കറിയാം. എന്റ ജയവും പരാജയവും എന്റെ തീരുമാനത്തിലാണ്. അതുകൊണ്ട് തന്നെ രണ്ടും ഞാന്‍ ആസ്വദിക്കുന്നു- ഉണ്ണി പറഞ്ഞു.


Click it and Unblock the Notifications











