എനിക്ക് മലയാളം പഠിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല: റായ് ലക്ഷമി
റോക്ക് ആന്റ് റോള്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലെത്തി. അണ്ണന്‍ തമ്പി, പരുന്ത് എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ നായിക. ടു ഹരിഹര്‍ നഗറിലൂടെ മലയാളികളെ ചിരിപ്പിക്കാന്‍. ചട്ടമ്പി നാടിലൂടെ വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം. തീര്‍ന്നില്ല ഇവിടം സ്വര്‍ഗമാണ്, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, ഒരു മരുഭൂമി കഥ, കാസനോവ, മായാ മോഹിനി, ആറു സുന്ദരികളുടെ കഥ, തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ച നടി. ലക്ഷ്മി റായി എന്ന റായ് ലക്ഷമി.
മലയാളത്തില്‍ നിലവിലുള്ള നടിമാരിലധികം തെന്നിന്ത്യയില്‍ നിന്നെത്തിയവരാണ്. ഇഷ തല്‍വാര്‍, പത്മപ്രിയ, എന്തിനേറെ ശോഭന പോലും. എന്നാല്‍ പിന്നീടിവരൊക്കെ മലയാളം നന്നായി സംസാരിച്ചു തുടങ്ങി. അല്പം പ്രയാസമാണെങ്കിലും പഠിച്ചു കഴിഞ്ഞാല്‍ എളുപ്പമാണ്. പക്ഷെ റായ് ലക്ഷ്മിയ്ക്ക് ഇതുവരെ മലയാളം പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. എനിക്ക് മലാളം പഠിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് നടി പറയുന്നത്. അതിനെ കുറിച്ച് താരം ചിന്തിച്ചിട്ടുമില്ല.

മലയാളം വളരെ കടുപ്പമാണെന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താരത്തിന്റെ അഭിപ്രായം. ഈ ഇടെയാണ് ലക്ഷ്മി റായി എന്ന പേര് ഒരു പഞ്ചിന് വേണ്ടി താരം മാറ്റിയത്. ഇപ്പോള്‍ മമ്മൂട്ടി നായകനാകുന്ന രാജാധി രാജ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് റായ് ലക്ഷ്മി.
സിനിമാ ഇന്റസ്ട്രിയില്‍ ഇപ്പോള്‍ നായികമാര്‍ക്കെന്നപോലെ തന്നെ ഡിമാന്റാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്കും. സ്വന്തം ഭാഷയിലെ നായികമാരെ ആരും സ്വീകരിക്കുന്നില്ല. പുറത്ത് നിന്ന് കൊണ്ടു വന്നാലേ തൃപ്തിയടയൂ. അതിപ്പോള്‍ മലയാളത്തില്‍ മാത്രമല്ല. ഏത് ഭാഷയിലും.


Click it and Unblock the Notifications











