ആനന്ദത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം സൂര്യയും ഉണ്ടാകുമായിരുന്നു
അജിത്ത്, വിജയ്, സൂര്യ തുടങ്ങിയ നടന്മാര്‍ എന്നും കേരളത്തിലെത്തി ഞെട്ടിയിട്ടുണ്ട്. ഇത്രയധികം ആരാധകര്‍ തങ്ങള്‍ക്ക് കേരളക്കരയിലുണ്ടോ എന്നറിയുമ്പോള്‍. കഴിഞ്ഞ ദിവസം വീണ്ടും സൂര്യ അത് ഒന്നുകൂടെ അനുഭവിച്ചു. പുതിയ ചിത്രമായ അഞ്ചാന്റെ പ്രമോഷന് വേണ്ടി കൊച്ചിയില്‍ വന്നതായിരുന്നു സൂര്യ.
ആ ആരാധന മനസ്സിലാക്കിയ സൂര്യ ഇനി കൂടുതല്‍ സമയം കേരളത്തിലെ ആരാധകര്‍ക്ക് വേണ്ടിയും ചെലവഴിക്കുമെന്നറിയിച്ചു. ഒരു വര്‍ഷം ഒരു സിനിമ എന്ന തീരുമാനവും സൂര്യ മാറ്റി. വന്‍ തുകയില്‍ മധുരയില്‍ ഫഌക്‌സ് അടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ അതിനെക്കാള്‍ കൂടുതല്‍ ചെലാക്കുന്നതായി മനസ്സിലാക്കുന്നു. ഇത്രയും തുക ഇത്തരം കാര്യങ്ങള്‍ക്ക് ചെലവഴിക്കാതെ നന്മ പ്രവൃത്തികള്‍ക്കായി ചെലവഴിച്ചൂടെ എന്ന് സൂര്യ ചോദിച്ചു.

മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഭാഷ വല്യ പ്രശ്‌നമാണെന്നായിരുന്നു പ്രതികരണം. എന്നാല്‍ മലയാളത്തിലിറങ്ങുന്ന സിനിമകളെല്ലാം കാണാറുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സാണ് ഒടുവില്‍ കണ്ടത്. ക്യാമറയ്ക്ക് പിന്നില്‍ നടന്ന നല്ലൊരു ടീം വര്‍ക്കിന്റെ ഫലമാണ് ചിത്രത്തിന്റെ വിജയമെന്നാണ് സൂര്യയുടെ അഭിപ്രായം.
അതുപോലെ മലയാളത്തിലെ സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കാനും സൂര്യയ്‌ക്കൊരു അവസരം ഉണ്ടായിരുന്നു. ലിങ്കുസാമിയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യണമെന്നത് ദീര്‍ഘ നാളത്തെ ആഗ്രഹമായിരുന്നു. ആദ്യം അത് നടന്നിരുന്നെങ്കില്‍ 'ആനന്ദം' എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം താനും ഉണ്ടാകുമായിരുന്നു എന്ന് സൂര്യ പറഞ്ഞു. ലിങ്കു സാമിയുടെ ആദ്യ ചിത്രമാണ് ആന്ദനം. മമ്മൂട്ടിയ്‌ക്കൊപ്പം മുരളി, അബ്ബാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.
സിനിമകളിലെ വ്യത്യസ്ത ഗെറ്റപ്പിനെ കുറിച്ച് ചോദിച്ചപ്പോഴും സൂര്യയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. എല്ലാ ചിത്രത്തിലും സൂര്യയായി മാത്രം അഭിനയിക്കാന്‍ തനിക്ക് താത്പര്യമില്ല. ഓരോ കഥാപാത്രവും വ്യത്യസ്തമായിരിക്കണം. അതിന് വേണ്ടിയാണ് അത്തരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. സൂര്യ ആരാധകരുടെ ചോദ്യത്തിന് ഉത്തരം വ്യക്തമാക്കി.


Click it and Unblock the Notifications











