എനിക്ക് ചിമ്പുവിനെ വേദനിപ്പിക്കേണ്ട:ഹന്‍സിക
ചിമ്പുവുമായി ബന്ധപ്പെട്ട് ഗോസിപ്പു കോളങ്ങളില്‍ വരുന്ന നടിമാര്‍ എന്നും വിവാദത്തിലാണ്. നയന്‍താര മുതല്‍ നയന്‍താര വരെ എന്ന അവസ്ഥയാണ് ഇപ്പോള്‍. വിവാദമായ ബന്ധമായിരുന്നു നയന്‍താരയും ചിമ്പുവും തമ്മില്‍. ഇടക്കാലത്ത് ഒന്ന് തെറ്റിപ്പിരിഞ്ഞെങ്കിലും വീണ്ടും ആ പ്രണയം പൂത്തു നില്‍ക്കുകയാണ്.
ചിമ്പുവുമായി തെറ്റിപ്പിരിഞ്ഞ് നയന്‍ പ്രഭുദേവയ്‌ക്കൊപ്പം പോയിരുന്നു. അതുപോലെ നയമന്‍സുമായി തെറ്റിപ്പിരിഞ്ഞ ചിമ്പു ഹന്‍സികയ്‌ക്കൊപ്പവുമായി. ചിമ്പവും ഹന്‍സികയും തമ്മിലുള്ള ബന്ധം ഇരുവരും പരസ്യമായി പറയുകയും വിവാഹം വരെ എത്തിയതുമായിരുന്നു. പക്ഷെ പെട്ടന്നുള്ള നയന്‍താരയുടെ തിരിച്ചുവരവോ എന്തോ ചിമ്പു ഹന്‍സികയെ ഉപേക്ഷിച്ചു.
അന്ന് അതില്‍ അല്പം വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും ഹന്‍സിക ഇപ്പോള്‍ ഇതില്‍ നിന്നൊക്കെ ഏറെ മാറി. ചിമ്പുവിനെ ഒരു തരത്തിലും വേദനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നടന് നല്ലതുവരട്ടെയെന്നും അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

എനിക്ക് ചിമ്പുവിനെ വേദനിപ്പിക്കേണ്ട
അഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എനിക്കൊന്നും പറയാനില്ലെന്നായിരുന്നു ഹന്‍സികയുടെ ആദ്യ പ്രതികരണം. മൗനമാണ് എന്റെ മാന്യതയെന്നും താരം പറഞ്ഞു.

എനിക്ക് ചിമ്പുവിനെ വേദനിപ്പിക്കേണ്ട
മാന്യമായ കുടുംബമാണ് എന്റേത്. അതുകൊണ്ട് മറ്റൊരാളെ കുറിച്ചൊന്നും പറയേണ്ടതില്ല. പുറത്തുനിന്നുള്ള ആര്‍ക്കും അതിലേക്ക് പ്രവേശനവുമില്ല- ഹന്‍സിക പറഞ്ഞു.

എനിക്ക് ചിമ്പുവിനെ വേദനിപ്പിക്കേണ്ട
പ്രണയം അവസാനിക്കുമ്പോള്‍ അവന്‍(ചിമ്പു) രണ്ട് വാക്ക് പറയും, ഞാനും രണ്ട് വാക്ക് പറയും. അവസാനം എനിക്കത് വേദനയിയരിക്കും. അതിന് ഞാനൊരുക്കമല്ല.

എനിക്ക് ചിമ്പുവിനെ വേദനിപ്പിക്കേണ്ട
എനിക്കൊരിക്കലും ചിമ്പുവിനെ വേദനിപ്പിക്കേണ്ടെന്നും നടന് ഭാവിയില്‍ എല്ലാം നല്ലതായി ഭവിക്കട്ടെ എന്നും ഹന്‍സിക പറഞ്ഞു.

എനിക്ക് ചിമ്പുവിനെ വേദനിപ്പിക്കേണ്ട
അക്കാര്യങ്ങളെല്ലാം ഞാന്‍ മറന്നു. പുതിയ കാര്യങ്ങളില്‍ വ്യാപൃതയായി. ഒരു വാക്കുകൊണ്ട് രണ്ടു പേരുടെയും ജീവിതം നശിപ്പിക്കേണ്ടതില്ലല്ലോ എന്ന നിലപാടാണ് ഹന്‍സികയ്ക്ക്.

എനിക്ക് ചിമ്പുവിനെ വേദനിപ്പിക്കേണ്ട
ടൈംസ് ഓഫ് ഇന്ത്യയില്‍ നല്‍കിയ അഭിമുഖത്തിലാണ് ഹന്‍സിക ഇത്രയും പറഞ്ഞത്. ഫസ്ബുക്ക് പേജില്‍ ഇത് നന്നായി എഴുതിയതിന് ഹന്‍സിക നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

എനിക്ക് ചിമ്പുവിനെ വേദനിപ്പിക്കേണ്ട
'വാലു' എന്ന എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് താന്‍ ഹന്‍സികയുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും പറഞ്ഞുകൊണ്ട് ചിമ്പു രംഗത്ത് വന്നത്.

എനിക്ക് ചിമ്പുവിനെ വേദനിപ്പിക്കേണ്ട
നയന്‍താരയുമായി ചിമ്പു പുതിയ ചിത്രത്തിന്റെ കരാറൊപ്പിട്ടപ്പോള്‍ തന്നെ അടുത്ത വാര്‍ത്ത വന്നു. ഹന്‍സികയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് പറഞ്ഞുകൊണ്ട് ചിമ്പു പത്രകുറിപ്പിറക്കുകയായിരുന്നു.


Click it and Unblock the Notifications