കഴിഞ്ഞ വര്‍ഷത്തെ തെറ്റ് ആവര്‍ത്തിയ്ക്കില്ലെന്ന് ജയസൂര്യ

By Aswathi

പോയവര്‍ഷം ഇയ്യോബിന്റെ പുസ്തകത്തിലെയും അപ്പോത്തിക്കരിയിലെയും വേഷം ജയസൂര്യ എന്ന നടന് മികച്ച പ്രശംസകള്‍ നേടിക്കൊടുത്തു. എന്നാല്‍ ഇത്തവണ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലൂടെ അല്പം പിന്നോട്ട് പോയി. ഇപ്പോള്‍ ലുക്ക ചപ്പി. കുന്പസാരം എന്നീ ചിത്രങ്ങളാണ് ജയസൂര്യ ചെയ്തുകൊണ്ടിരിയ്ക്കുന്നത്.

പോയ വര്‍ഷം തുടക്കത്തില്‍ ജയസൂര്യയോട് പുതിയ ചിത്രങ്ങേളതൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ ഒരു ഡസനോളം സിനിമകളുടെ പേരുപറയാനുണ്ടായിരുന്നു നടന്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല. പോയവര്‍ഷത്തെ തെറ്റ് ആവര്‍ത്തിയ്ക്കാന്‍ തനിയ്ക്ക് താത്പര്യമില്ലെന്ന് ജയസൂര്യ പറഞ്ഞു.

jayasurya

തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കുകയുള്ളൂ. എനിക്ക് വരുന്ന എല്ലാം ഓഫറുകളും സ്വീകരിക്കില്ല. കുന്പസാരവും ലുക്കാ ചപ്പിയും കൂടാതെ ജിലേബി, അമര്‍ അക്ബര്‍ ആന്റണി എന്നീ രണ്ട് ചിത്രങ്ങള്‍ കൂടെ മാത്രമേ ഈ വര്‍ഷമുള്ളൂ. ഒരുപോലുള്ള വേഷങ്ങള്‍ തനിക്ക് വേണ്ടെന്നും ജയസൂര്യ പറഞ്ഞു.

കിട്ടുന്ന കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ എന്നും ശ്രദ്ധികത്കാറുണ്ട്. നായകന്‍ എന്ന നിലയില്‍ മാത്രം ഒതുങ്ങാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് വില്ലന്‍ വേഷങ്ങളും തിരഞ്ഞെടുക്കുന്നതെന്ന് ജയസൂര്യ പറയുന്നു.

വിജയത്തെയും പരാജയത്തെയും ഒരു പോലെ സ്വീകരിക്കുന്നുവെന്നും നടന്‍ പറഞ്ഞു. വിജയങ്ങളുണ്ടാവുമ്പോള്‍ സ്വാഭാവികമായും സന്തോഷമുണ്ട്. പരാജയത്തില്‍ നിന്ന് പുതിയത് പഠിയ്ക്കുന്നു- ജയസൂര്യ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X