കല്യാണം കഴിക്കില്ല, കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്താനും പേടിയാണ്; ഷക്കീല പറയുന്നു

ഒരു കാലത്ത് സൗത്ത് ഇന്ത്യന്‍ സിനിമയിലെ മാദക സുന്ദരിയായിരുന്നു ഷക്കീല. മലയാളത്തില്‍ തുടങ്ങി സൗത്ത് ഇന്ത്യന്‍ ഭാഷ ചിത്രങ്ങളിലേക്ക് വളരാന്‍ അവര്‍ക്ക് പെട്ടന്ന് സാധിച്ചു. എന്നാല്‍ ബി ഗ്രേഡ് സിനിമകള്‍ തഴയാന്‍ തുടങ്ങിയതോടെ ഷക്കീലയുടെ വളര്‍ച്ചയും നിലച്ചു. അപ്പോഴാണ് താന്‍ പിന്നിട്ട വഴിയിലെ നല്ലതും ചീത്തയും ഷക്കീലയും തിരിച്ചറിഞ്ഞത്.

അന്ന് ഒരുപാട് പണം തന്നെ ഉപയോഗിച്ച് പലരും സമ്പാദിച്ചിട്ടുണ്ടെങ്കിലും തനിക്ക് വലിയ സമ്പാദ്യമൊന്നും ഇക്കാലം വരെ ഉണ്ടായിട്ടില്ല എന്ന് ഷക്കീല പറയുന്നു. വലിയ ബാങ്ക് ബാലന്‍സ് ഒന്നും ഉണ്ടായിട്ടല്ല അഭിനയം നിര്‍ത്തിയത്. സിനിമയില്‍ നിന്ന് ഒന്നും സമ്പാദിച്ചിട്ടില്ല. അന്നും ഇന്നും ഒരേ വീട്ടിലാണ് ഞാന്‍ താമസിക്കുന്നത്.

shakkeela

ഞാന്‍ വലിയ പണക്കാരിയല്ല. പക്ഷെ എനിക്കുള്ളതില്‍ ഞാന്‍ സന്തുഷ്ടും സന്തോഷവതിയുമാണ്. എന്റെ കരിയറില്‍ ഞാന്‍ ഒട്ടും സന്തോഷവതിയായിരുന്നില്ല. അമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അഭിനയിച്ചത്- ഷക്കീല പറഞ്ഞു. വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ഒന്ന് ഇനി ജീവിതത്തില്‍ സംഭവിക്കില്ല എന്നായിരുന്നു ഷക്കീലയുടെ പ്രതികരണം. ഒരു കുഞ്ഞിനെ എടുത്ത് വളര്‍ത്തണം എന്ന ആഗ്രഹമുണ്ടെങ്കിലും പേടിയാണ്. എന്റെ കഴിഞ്ഞ കാലം ആ കുഞ്ഞിന്റെ ഭാവിയെ തകര്‍ക്കും. സ്വസ്ഥമായി ജീവിക്കാന്‍ അതിന് കഴിയില്ല- ഷക്കീല പറഞ്ഞു

Recommended Video

സിനിമയിൽ നിന്ന് ഒരുപാട് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്! | filmibeat Malayalam

Read more about: shakeela ഷക്കീല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X