»   » അപവാദപ്രചരണങ്ങളോട് പ്രതികരിക്കാനില്ല; മോഹന്‍ലാല്‍

അപവാദപ്രചരണങ്ങളോട് പ്രതികരിക്കാനില്ല; മോഹന്‍ലാല്‍

Posted By: Sanviya
Subscribe to Filmibeat Malayalam


സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് അടുത്തിടെ വലിയ വിവാദങ്ങള്‍ നേരിടേണ്ടി വന്നു. നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ അനുശോചനമറിയിക്കാത്തതും ജെഎന്‍യു വിഷയുവുമായി ബന്ധപ്പെട്ട ബ്ലോഗ് തുടങ്ങിയ വിവാദങ്ങളാണ് ലാലിനെ വേട്ടയാടിയത്. എന്നാല്‍ ഈ വിവാദങ്ങളോട് ലാല്‍ ഇതുവരെ പ്രതികരിച്ചിരിച്ചിട്ടില്ല. തനിക്ക് അത്തരം അപവാദപ്രചരണങ്ങളോട് പ്രതികരിച്ച് സമയം നഷ്ടപ്പെടുത്താന്‍ താത്പര്യമില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഒരു നടനായതുക്കൊണ്ട് തനിക്ക് പൊതുകാര്യങ്ങളില്‍ ഇടപ്പെടാന്‍ കഴിയില്ല എന്നുണ്ടോ? വര്‍ഷങ്ങളായി ഞാന്‍ ബ്ലോഗ് എഴുതുന്നതാണ്. എന്നാല്‍ ചില വിഷങ്ങളില്‍ താന്‍ എഴുതുന്ന ബ്ലോഗുകള്‍ക്ക് ഒരു പിന്തുണയും ലഭിക്കാറില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

അപവാദപ്രചരണങ്ങളോട് പ്രതികരിക്കാനില്ല, മോഹന്‍ലാല്‍

തെരുവ് നായ്ക്കളുടെ വിഷയത്തില്‍ ഞാന്‍ ബ്ലോഗ് എഴുതിയിരുന്നു. ഞാന്‍ എന്നും രാവിലെ സൈക്കിള്‍ സവാരിയ്ക്ക് പോകാറുണ്ട്. എനിക്ക് തെരുവ് നായ്ക്കളെ ഭയമാണ്. കുട്ടികളുടെ കാര്യത്തിലും തനിക്ക് ഭയം തോന്നുന്നതായി മോഹന്‍ലാല്‍ പറയുന്നു.

അപവാദപ്രചരണങ്ങളോട് പ്രതികരിക്കാനില്ല, മോഹന്‍ലാല്‍

ചുറ്റുപാടുള്ള ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍, തനിയ്ക്ക് ആ വിഷയങ്ങളോട് പ്രതികരിക്കാനുമുള്ള അവകാശമുണ്ട്. താത്പര്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് വായിക്കാതിരിക്കാം-മോഹന്‍ലാല്‍.

അപവാദപ്രചരണങ്ങളോട് പ്രതികരിക്കാനില്ല, മോഹന്‍ലാല്‍

ചിലപ്പോള്‍ കേട്ടിട്ടു പോലുമില്ലാത്ത വിഷയത്തെ കുറിച്ച് അപവാദങ്ങള്‍ പ്രചരിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. പക്ഷേ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ നിന്നാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളെ ഉണ്ടാക്കൂ. മോഹന്‍ലാല്‍ പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ പറഞ്ഞത്.

അപവാദപ്രചരണങ്ങളോട് പ്രതികരിക്കാനില്ല, മോഹന്‍ലാല്‍

ചെറിയ കാര്യങ്ങള്‍ വലുതാക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിയും. ഫോട്ടോ ഷോട്ട് വഴി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നു. പലരും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം സമയം കണ്ടെത്തുന്നു.

അപവാദപ്രചരണങ്ങളോട് പ്രതികരിക്കാനില്ല, മോഹന്‍ലാല്‍

തന്നെ കുറിച്ച് പലരും മോശമായി എഴുതാറുണ്ട്. പിന്നീട് സോഷ്യല്‍ മീഡിയ വഴി ട്രോളുകള്‍, ചിലര്‍ കേസ് കൊടുക്കുന്നു. പക്ഷേ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാന്‍ എനിക്ക് താത്പര്യമില്ല. ഇതെല്ലാം എന്റെ പ്രൊഫഷന്റെ ഭാഗമായാണ് കാണുന്നത്.

English summary
I don’t waste time responding to every rumour: Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam