ചുംബനവീരനാവാന്‍ ഫഹദില്ല

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളാണ് നടന് ഇങ്ങനെയൊരു വിശേഷണം ചാര്‍ത്തിക്കൊടുത്തിരിയ്ക്കുന്നത്. ബോളിവുഡിലെ ചുംബനവീരനെന്നാണ് ഇമ്രാന്‍ ഹാഷ്മിയെന്നറിയപ്പെടുന്നത്. ചൂടന്‍ ചുംബനരംഗങ്ങള്‍ക്ക് ഗ്യാരണ്ടിയുള്ളതാണ് ഇമ്രാന്‍ ഹാഷ്മിയുടെ സിനിമകള്‍.
്ഫഹദ് അടുത്തിടെ അഭിനയിച്ച സിനിമകളിലും ചെറിയ രീതിയില്‍ ചൂടന്‍ രംഗങ്ങളുണ്ടായിരുന്നു. ഇതാണ് ഇങ്ങനെയൊരു ടാഗ് നടന് മേല്‍ പതിയാനിടയാക്കിയത്.
എന്നാല്‍ തന്റെ സിനിമകളിലെ ചുംബനരംഗങ്ങള്‍ക്ക് തിരിക്കഥയില്‍ ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഫഹദ് ചൂണ്ടിക്കാട്ടുന്നു. സിനിമകളിലെ കൊലപാതകങ്ങളെക്കാള്‍ നിരുപദ്രവകരമാണ് ചുംബനം. ക്യാമറമാനായി തുടങ്ങി സംവിധായകനായി മാറിയ സമീര്‍ താഹിറുമായുള്ള കൂടിക്കാഴ്ചയാണ് തന്റെ ജീവിതത്തിലെ ടേണിങ് പോയിന്റായതെന്നും യുവതാരം വെളിപ്പെടുത്തുന്നു.
ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം ഹിറ്റായതിന് പിന്നാലെ ലാല്‍ജോസ് ഒരുക്കുന്ന ഡയമണ്ട് നെക് ലേസിലും അമിത പ്രതീക്ഷകളാണ് ഫഹദ് വെച്ചുപുലര്‍ത്തുന്നത്.


Click it and Unblock the Notifications