എനിയ്ക്ക് ഡ്രീം റോള്‍ ഇല്ല: അനൂപ് മേനോന്‍

By Lakshmi

ആംഗ്രി ബേബീസ് എന്ന ചിത്രത്തിന്റെ വിജയലഹരിയിലാണ് അനുപ് മേനോന്‍. ഏറെനാള്‍ പെട്ടിയിലിരുന്ന ചിത്രം പുറത്തുവരുകയും അത് വിജയമാവുകയും ചെയ്തപ്പോള്‍ മറ്റ് അണിയറക്കാര്‍ക്കെന്ന പോലെ അനൂപിനും മുന്‍പില്ലാത്തവിധമൊരു ഊര്‍ജ്ജം കൈവന്നിരിക്കുന്നു. ചിത്രങ്ങളുടെ കാര്യത്തില്‍ പുതിയ ചില നിബന്ധനകള്‍ സ്വയം കൊണ്ടുവന്നിട്ടുണ്ട് അനൂപ്. അശ്ലീലം പറയുന്ന ചിത്രങ്ങളുടെ ഭാഗമാകില്ലെന്ന് താരം വ്യക്തമാക്കിക്കഴിഞ്ഞു. തിരക്കഥയും കഥാപാത്രവും കാര്യമായി നോക്കിമാത്രമേ അനൂപ് ഇനി ചിത്രങ്ങള്‍ ചെയ്യുന്നുള്ളു.

ഇപ്പോള്‍ വികെ പ്രകാശ്, സിബി മലയില്‍ എന്നിവരുടേതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അനൂപിന്റെ കയ്യിലുണ്ട്. ഇതിനിടെ ലാല്‍ ജോസിന്റെ ചിത്രം വിക്രമാദിത്യന്‍ പ്രദര്‍ശനത്തിന് തയ്യാറാവുകയും ചെയ്യുന്നു.

anoop-menon

ഏതൊരു നടനും നടിയ്ക്കും ഒരു ഡ്രീം റോള്‍ ഉണ്ടാവുകയെന്നത് സ്വാഭാവികമായ കാര്യമാണ്. പലരും അന്ധവേഷം ചെയ്യണം മൂകവേഷം ചെയ്യണം, നര്‍ത്തകവേഷം ചെയ്യണമെന്നെല്ലാം പലതരത്തിലുള്ള ആഗ്രഹങ്ങള്‍ പറയാറുണ്ട്. എന്നാല്‍ അനൂപ് മേനോനെ സംബന്ധിച്ച് അത്തരത്തില്‍ ഒരു ഡ്രീം റോള്‍ ഇല്ലത്രേ.

ജീവിതം മുന്നില്‍വന്നുനില്‍ക്കുന്നപോലെയാണ് താനതിനെ സ്വീകരിക്കാറുള്ളതെന്നും പ്രത്യേകിച്ച് ഒന്നും പ്ലാന്‍ ചെയ്ത് വെയ്ക്കാറില്ലെന്നും അനൂപ് പറയുന്നു. അതുപോലെതന്നെയാണ് താന്‍ സിനിമകളെയും സമീപിക്കുന്നതെന്നാണ് താരം പറയുന്നത്. തന്റെ വഴിയ്ക്കുവരുന്ന അവസരങ്ങളെ പറ്റുന്നതാണെങ്കില്‍ ഏറ്റെടുക്കുകയും കഴിയുന്നത്ര നന്നാക്കുകയും ചെയ്യുകയെന്നതാണ് തന്റെ പോളിസിയെന്നാണ് അനൂപ് പറയുന്നത്.

അതേസമയം തന്നെ കോമഡി ചെയ്യാന്‍ തനിയ്ക്ക് താല്‍പര്യമുണ്ടെന്നകാര്യം അനൂപ് സമ്മതിക്കുന്നുണ്ട്. ആംഗ്രി ബേബീസില്‍ അനൂപ് ചെയ്ത വേഷം ഇതുവരെയുള്ള എല്ലാ കഥാപാത്രങ്ങളെക്കാളും ഫഌക്‌സിബിള്‍ ആണ്. അല്‍പസ്വല്‍പം ഹ്യൂമറും ഈ ചിത്രത്തില്‍ അനൂപ് കൈകാര്യം ചെയ്യുന്നുണ്ട്. എന്തായാലും സമീപഭാവിയില്‍ മറ്റെല്ലാ താരങ്ങളെയും പോലെ അനൂപും കൊമഡിയുമായി എത്തുമെന്ന് കരുതാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X