എനിക്ക് വിഷു, ഓണം, പിറന്നാള്‍ ഒന്നും ആഘോഷിക്കാന്‍ പറ്റാറില്ല: പൃഥ്വിരാജ്

കുടുംബാംഗങ്ങളുമൊത്തുള്ള ആഘോഷവേളകള്‍ തനിക്ക് നഷ്ടപ്പെടുന്നതിനെക്കുറിച്ച് സൂചിപ്പിച്ച് നടന്‍ പൃഥ്വീരാജ്. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങ് ഷെഡ്യൂളുകള്‍ കഴിയാത്തത് മൂലം മറ്റ് സിനിമകളെക്കുറിച്ചോ എന്തിന് സ്വന്തം കുടുംബകാര്യങ്ങളെക്കുറിച്ചു പോലും വ്യക്തമായ പ്ലാനുകള്‍ തയ്യാറാക്കാന്‍ സാധിക്കുന്നില്ലെന്ന് പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജ് നായകനായി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണത്തിനായി അള്‍ജീരിയയിലാണ് ഇപ്പോള്‍ താരം. ചിത്രീകരണം കഴിഞ്ഞയാഴ്ച അള്‍ജീരിയയിലെ സഹാറാ മരുഭൂമിയില്‍ ആരംഭിച്ചുകഴിഞ്ഞു.

Prithviraj sukumaran

അനൗന്‍സ് ചെയ്ത കാളിയന്‍ എന്ന തന്റെ സിനിമയുടെ വിശേഷങ്ങളെക്കുറിച്ചു അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു പൃഥ്വിയുടെ ഈ പ്രതികരണം. "കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങളായി എന്റെ ജീവിതം തന്നെ ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത് ആടുജീവിതം എന്ന സിനിമയെ ചുറ്റിപ്പറ്റിയാണ്. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങ് ഷെഡ്യൂളുകളും അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കായും വളരെയധികം സമയം ചെലവഴിക്കുന്നുണ്ട്.

ആടുജീവിതത്തിന്റെ മരുഭൂമിയില്‍ ചിത്രീകരിക്കേണ്ട ഭാഗങ്ങള്‍ അള്‍ജീരിയ, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രീകരിക്കുന്നത്. അതിനുവേണ്ടി എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷമായിരിക്കും ചിലപ്പോള്‍ കാലാവസ്ഥ പ്രതികൂലമാകുന്നത്. മരുഭൂമിയിലെ ഷൂട്ടിങ്ങ് അതീവദുഷ്‌ക്കരമാണ്. ഒരു വര്‍ഷം വളരെ കുറച്ചു സമയം മാത്രമേ മരുഭൂമിയില്‍ ഷൂട്ടിങ്ങ് നടക്കുകയുള്ളു. അതിനിടയില്‍ കോവിഡ് വന്നു.

അങ്ങനെ നമ്മള്‍ ഉദ്ദേശിക്കാത്ത രീതിയില്‍ സിനിമ നീണ്ടു നീണ്ടു പോകുമ്പോള്‍ പലപ്പോഴും വീട്ടിലെ പല ആഘോഷങ്ങളിലും പങ്കെടുക്കാന്‍ കഴിയാറില്ല. മകളുടെയും ഭാര്യയുടെയും പിറന്നാളുകള്‍, വിവാഹവാര്‍ഷികം, ഓണം, വിഷു, ഈസ്റ്റര്‍ തുടങ്ങി അങ്ങനെ മിക്ക ആഘോഷങ്ങളും കഴിഞ്ഞ കുറേ നാളുകളായി കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവിടാന്‍ സാധിക്കാറില്ല. പക്ഷെ, ഇതത്ര മഹാകാര്യമോ ത്യാഗമോ അല്ല. ഇതിനേക്കാള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന നിരവധി ആളുകണ്ടെന്ന് എനിക്കറിയാം". പൃഥ്വിരാജ് വ്യക്തമാക്കി.

"ആടുജീവിതത്തിന്റെ ചിത്രീകരണം കഴിഞ്ഞതിനു ശേഷം മാത്രമേ മറ്റു സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ചു ആലോചിക്കാന്‍ സാധിക്കൂ. ഇത്തവണ പോകുന്നത് 75 ദിവസത്തെ ഷൂട്ടിനു വേണ്ടിയാണ്. കൂടാതെ പത്തനംതിട്ടയിലും ഒരു സെറ്റ് ഇട്ടിട്ടുണ്ട്. അവിടെയും ഒരു പത്തിരുപത് ദിവസത്തെ ഷൂട്ടിന് ശേഷം മാത്രമേ ആടുജീവിതം പൂര്‍ത്തിയാകൂ. ഈ ചിത്രം കഴിഞ്ഞേ മറ്റു സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ച് ആസൂത്രണം ചെയ്യാന്‍ സാധിക്കൂ. കുടുംബത്തോടൊപ്പമുള്ള ഒരു വെക്കേഷന്‍ പോലും ആടുജീവിതത്തിന്റെ ഷൂട്ടിങ്ങ് ഷെഡ്യൂള്‍ അനുസരിച്ചാണ് പ്ലാന്‍ ചെയ്യാറുള്ളത്". പൃഥ്വിരാജ് പറയുന്നു.

സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം. സൗദി അറേബ്യയില്‍ ജോലിക്കായി എത്തിപ്പെടുന്ന നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. സിനിമക്കായി ശരീരഭാരം കുറച്ചതിന്റെയും താടിവളര്‍ത്തിയതിന്റെയും കഷ്ടപ്പാടുകള്‍ അടുത്തിടെ ഒരഭിമുഖത്തില്‍ പൃഥ്വി തുറന്നുപറഞ്ഞിരുന്നു.

Prithviraj sukumaran

"ശരീരത്തിന് മാറ്റം വേണമെന്നത് സിനിമയ്ക്കായി കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു. അത് ഞാന്‍ ചെയ്തു. ഇതുപോലെ ഒരു സിനിമയ്ക്ക് വേണ്ടിയും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ്. കാരണം എന്റെ ശരീരം വീണ്ടും അതുപോലെയാക്കുക എന്നത് ഏറെ കഷ്ടപ്പാടുള്ള കാര്യമാണ്. വാസ്തവത്തില്‍ ആടുജീവിതം എന്ന സിനിമയ്ക്കായി നടത്തിയ രൂപമാറ്റം നിങ്ങളാരും കണ്ടിട്ടില്ല. അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലുള്ള സീനുകളോ ചിത്രങ്ങളോ പുറത്തുവന്നിട്ടുമില്ല.

ആടുജീവിതത്തിന് ശേഷം ജോര്‍ദാനില്‍നിന്നും തിരിച്ചു വന്നപ്പോള്‍ ഞാന്‍ ഏറ്റവും മെലിഞ്ഞിരുന്ന അവസ്ഥയില്‍നിന്നും മാറിയിരുന്നു. അവിടെ ഷൂട്ടിങ്ങ് മുടങ്ങി അകപ്പെട്ടതിനുശേഷം ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസത്തോളം കഴിഞ്ഞുള്ള അവസ്ഥയാണ് എല്ലാവരും കണ്ടത്. സിനിമ കാണുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ അവസ്ഥ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടും."

Recommended Video

അല്ലിയുടെ ആഗ്രഹം സാധിക്കാൻ എനിക്ക് പറ്റുന്നില്ല..Prithvi's Thug Interview | Filmibeat Malayalam

2020-ലായിരുന്നു പൃഥ്വിയും സംഘവും ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനില്‍ പോയി മടങ്ങിവന്നത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഷൂട്ടിങ്ങ് മുടങ്ങി രണ്ടര മാസത്തോളം ജോര്‍ദ്ദാനില്‍ തന്നെയായിരുന്നു പൃഥ്വിയും ഷൂട്ടിങ്ങ് സംഘവും. പിന്നീട് മെയ് മാസത്തിലാണ് മടങ്ങാന്‍ സാധിച്ചത്. അപ്പോഴേക്കും ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.

കഴിഞ്ഞയാഴ്ചയാണ് സംഘം വീണ്ടും ചിത്രീകരണത്തിനായി അള്‍ജീരിയയിലേക്ക് പോയത്. 75 ദിവസങ്ങള്‍ നീളുന്ന ചിത്രീകരണത്തിന് ശേഷം പത്തനംതിട്ടയിലും കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് ബ്ലെസി അതേ പേരില്‍ സിനിമയാക്കുന്നത്.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X