തനിയ്ക്ക് ഡ്രീം റോള്‍ ഇല്ലെന്ന് സൈജു കുറുപ്പ്

By Lakshmi

മയൂഖം എന്ന ചിത്രത്തിലൂടെ ഹരിഹരന്‍ അവതരിപ്പിച്ച പുതുമുഖതാരമായിരുന്നു സൈജു കുറുപ്പ്. മയൂഖത്തിലെ റഫ് ആന്റ് ടെഫ് നായകനെ സൈജു മികച്ചതാക്കി മാറ്റി. പിന്നീടങ്ങോട്ട് നായകനായി എത്തിയ ചിത്രങ്ങളൊന്നും സൈജുവിന് വലിയ ഗുണം ചെയ്തില്ല. എന്നാല്‍ സഹനടന്‍, വില്ലന്‍ വേഷങ്ങളില്‍ സൈജു നന്നായി തിളങ്ങി.

ഇപ്പോള്‍ മലയാളത്തിലെ ന്യൂജനറേഷന്‍ തരംഗത്തില്‍ ഏറെ മികച്ച റോളുകള്‍ ലഭിച്ചിട്ടുള്ള നടനാണ് സൈജു. വെടിവഴിപാട്, 1983 എന്നീ ചിത്രങ്ങളിലെ സൈജുവിന്റെ പ്രകടനം ഏറെ പ്രശംസകള്‍ നേടിയിട്ടുണ്ട്.

Saiju Kurup


സൈജു കുറുപ്പ് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുവെന്ന് പല ഭാഗത്തുനിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലെയും മറ്റും കഥാപാത്രങ്ങള്‍ മറ്റു പലചിത്രങ്ങളിലേതിനും സമാനമാണെന്നാണ് സൂണ്ടിക്കാണിയ്ക്കപ്പെടുന്നത്. എന്നാല്‍ സൈജു പറയുന്നത് താനിത് വിശ്വസിക്കുന്നില്ലെന്നാണ്. ഓരോ ചിത്രത്തിലെയും കഥാപാത്രം വ്യത്യസ്തമാണ്. ഇനി വരാനിരിക്കുന്ന ചിത്രങ്ങളും അങ്ങനെതന്നെ- ഇതാണ് സൈജു പറയുന്നത്.

സുരേഷ് ഗോപി നായകനായി എത്തുന്ന ഡോള്‍ഫിന്‍ എന്ന ചിത്രത്തില്‍ സൈജു ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. മമ്മൂട്ടി നായകനാകുന്ന മുന്നറിയിപ്പ് എന്ന ചിത്രത്തില്‍ പുസ്തകപ്രസാധക ഏജന്റായിട്ടാണ് സൈജുവിനെ കാണാന്‍ കഴിയുക. രഞ്ജിത്ത് ഒരുക്കുന്ന ഞാന്‍ എന്ന ചിത്രത്തിലും സൈജുവിന് വേഷമുണ്ട്.

ഏതൊരു താരത്തോടുമെന്നപോലെ സൈജുവിനോട് ഡ്രീം റോള്‍ എന്താണെന്ന് ചോദിച്ചാല്‍ സൈജു പറയുക അത്തരത്തിലൊരു ഡ്രീം തനിയ്ക്കില്ലെന്നാണ്. ലഭിയ്ക്കുന്ന കഥാപാത്രങ്ങളെയെല്ലാം മികച്ചതാക്കാന്‍ കഴിയണമെന്നാണ് തന്റെ സ്വപ്‌നമെന്നും സൈജു പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X