»   » 'ഞാന്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അമ്മയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ

'ഞാന്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അമ്മയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ

By: Rohini
Subscribe to Filmibeat Malayalam

നാല് പതിറ്റാണ്ടിലേറെയായ മമ്മൂട്ടിയും മൂന്ന് പതിറ്റാണ്ടിലേറെയായി മോഹന്‍ലാലും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തുടക്കകാലത്ത് ഇരുവര്‍ക്കുമൊപ്പം അഭിനയിച്ച നായികമാരെല്ലാം വിവാഹ ശേഷം ഫീള്‍ഡ് വിട്ടു. ചിലര്‍ മടങ്ങി വന്നെങ്കിലും നായികാ നിരയില്‍ സജീവമല്ല.

മോഹന്‍ലാലിന്റെ നായികയായി തിരിച്ചുവരാനുള്ള ആഗ്രഹം മേനക ഉപേക്ഷിക്കാന്‍ കാരണം?

മീനയും സീമയുമൊക്കെ തിരിച്ചുവന്ന് അമ്മ വേഷങ്ങള്‍ ചെയ്തു. ബാല്യകാല സഖി എന്ന ചിത്രത്തില്‍ മീന മമ്മൂട്ടിയുടെ ഉമ്മയായി അഭിനയിച്ചത് ആരാധകരില്‍ കൗതുകമുണ്ടാക്കി. അതുപോലെ മേനക വന്നാലോ? മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അമ്മ വേഷം ചെയ്യാന്‍ മേനക തയ്യാറാവുമോ?

ലാലേട്ടന്റെയും മമ്മൂക്കയുടെയും അമ്മ വേഷം ചെയ്യാന്‍ തയ്യാറാണ്

ആര്‍ട്ടിസ്റ്റുകള്‍ എല്ലാ വേഷവും ചെയ്യണം എന്ന് പറയുന്നത് ശരിയാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും അമ്മയായി അഭിനയിക്കാനുള്ള ശരീരവും മുഖവും പാകപ്പെട്ടിട്ടുണ്ടെങ്കില്‍ അമ്മയായി അഭിനയിക്കുന്നതില്‍ കുഴപ്പമില്ല എന്ന് മേനക പറഞ്ഞു.

എനിക്ക് അങ്ങനെ ഒരു മുഖമുണ്ടോ

പക്ഷെ എനിക്കങ്ങനെ ഒരു മുഖമുണ്ടോ എന്നാണ് മേനക ചോദിയ്ക്കുന്നത്. ഇല്ല.. ഞാന്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അമ്മയാണ് എന്ന് പറഞ്ഞാല്‍ കാണുന്നവര്‍ വിശ്വസിക്കില്ല എന്ന് മേനക പറയുന്നു.

ലാലിന്റെയും മമ്മൂട്ടിയുടെയും ഹിറ്റ് നായിക

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആദ്യകാല ഹിറ്റ് നായികമാരില്‍ ഒരാളാണ് മേനക. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിട്ടു നില്‍ക്കുകയായിരുന്നു

മിനിസ്‌ക്രീനിലൂടെ തിരിച്ചുവരുന്നു

എന്നാല്‍ ഇപ്പോള്‍ മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മേനക. കിളിവീട് എന്ന ടെലിവിഷന്‍ സീരിയലില്‍ മേനക ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.

English summary
I dont have the looks of superstars mom says Menaka
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam