»   » അവസരങ്ങള്‍ പിടിച്ചെടുക്കാനില്ലെന്ന് രഞ്ജിനി

അവസരങ്ങള്‍ പിടിച്ചെടുക്കാനില്ലെന്ന് രഞ്ജിനി

Posted By:
Subscribe to Filmibeat Malayalam

നായികമാരുടെ വസന്തകാലമാണ് ഇപ്പോള്‍ മലയാളസിനിമയില്‍ പുറത്തിറങ്ങുന്ന ഓരോ ചിത്രത്തിലും ഒരു പുതുമുഖമെന്ന തോതില്‍ നായികമാരുടെ അരങ്ങേറ്റങ്ങള്‍ നടക്കുകയാണ്. ഇക്കൂട്ടത്തില്‍ പഴയകാലനടിമാരുടെ തിരിച്ചുവരവുകളും കൂടുന്നു. ഏറ്റവും ഒടുക്കം തിരിച്ചുവരവ് നടത്തിയിരിക്കുന്ന താരം രഞ്ജിനിയാണ്. ചിത്രമെന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ രഞ്ജിനി ശ്രീനാഥ് രാജേന്ദ്രന്റെ കൂതറയെന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തുന്നത്.

മോഹന്‍ലാലുമായി മികച്ച കെമസ്ട്രി പങ്കിടുന്ന നായികയെന്ന് പേരെടുത്തിട്ടുള്ള രഞ്ജിനി 23വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലാലിനൊപ്പം തന്നെയാണ് തിരിച്ചെത്തുന്നത്. തിരിച്ചുവരവില്‍ താന്‍ സന്തോഷിക്കുകയാണെന്നും ലാലിനൊപ്പം തന്നെ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ അതിലേറെ ആഹ്ലാദമുണ്ടെന്നും താരം പറയുന്നു.

Ranjini

ഒപ്പം ഒരുകാര്യംകൂടി പറയാന്‍ രഞ്ജിനി മടിയ്ക്കുന്നില്ല. മലയാളത്തിലെ യുവനടിമാരുടെ അവസരങ്ങള്‍ പിടിച്ചെടുക്കാന്‍ താനില്ലെന്നും തന്റെ പ്രായത്തിന് ചേര്‍ന്ന വേഷങ്ങള്‍മാത്രമേ സ്വീകരിക്കുകയുള്ളുവെന്നുമാണ് താരം പറയുന്നത്. മാത്രമല്ല വളരെ പ്രധാനപ്പെട്ട റോളുകല്‍ വന്നെങ്കില്‍ മാത്രമേ താന്‍ സിനിമയിക്ക് വേണ്ടി സമയം മാറ്റിവെയ്ക്കുകയുള്ളുവെന്നും രഞ്ജിനി പറയുന്നു.

മലയാളത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞുവെന്നും ഇപ്പോള്‍ രംഗത്തുള്ള യുവതാരങ്ങളെല്ലാം മികച്ച അഭിനയപ്രതിഭകളാണെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.

English summary
Actress Ranini says she is not keen on grabbing the limelight from the youngsters and prefers playing her age.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam