twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാഷ്ട്രീയ പ്രവേശനമില്ലെന്ന് മമ്മൂട്ടി

    By Staff
    |

    വരാനിരിയ്‌ക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിയ്‌ക്കുമെന്ന അഭ്യൂഹങ്ങളെ മമ്മൂട്ടി തള്ളിക്കളഞ്ഞു. സിനിമയിലെ തിരക്കുകള്‍ മാറ്റിവെച്ചു കൊണ്ട്‌ തനിയ്‌ക്ക്‌ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശ്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു.

    മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്‍മാരിലൊരാളായ മമ്മൂട്ടി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിയ്‌ക്കുമെന്ന അഭ്യൂഹങ്ങള്‍ ഈയിടെ ശക്തമായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള 'കൈരളി' ചാനലിന്റെ ചെയര്‍മാന്‍ പദവി മമ്മൂട്ടി സ്വീകരിച്ചതു മുതല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിയ്ക്കാന്‍ ആരംഭിച്ചത്.

    മമ്മൂട്ടി എറണാകുളം സീറ്റിലോ മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ മലപ്പുറത്തെ പൊന്നാനി സീറ്റില്‍ നിന്നോ മത്സരിയ്‌ക്കുമോയെന്നായിരുന്നു ഊഹാപോഹങ്ങളുണ്ടായിരുന്നത്‌.

    അടുത്ത കാലത്തായി കേരളത്തില്‍ തെരഞ്ഞെടുപ്പ്‌ അടുത്തെത്തുമ്പോള്‍ സ്ഥിരം കേള്‍ക്കുന്ന പല്ലവിയാണിത്‌. എനിയ്‌ക്ക്‌ രാജ്യം ഭരിയ്‌ക്കാന്‍ താത്‌പര്യമില്ല. അഭിനയിക്കുന്ന സിനിമകളിലൂടെ ജനങ്ങളുടെ മനസ്സ്‌ കീഴടക്കാനാണ്‌ എനിയ്‌ക്ക്‌ താത്‌പര്യം.

    എന്നെ രാഷ്ട്രീയത്തില്‍ കൊണ്ടു വരണമെന്ന്‌ ഒട്ടേറെ പേര്‍ ആഗ്രഹിയ്‌ക്കുന്നുണ്ട്‌. പക്ഷേ എനിക്കതില്‍ ആഗ്രഹമില്ല. ഇപ്പോഴുള്ള ജോലിയില്‍ താന്‍ തൃപ്‌തനാണ്‌. മമ്മൂട്ടി പറഞ്ഞു.

    താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മായാബസാറിന്റെ ഷൂട്ടിംഗ്‌ പൊള്ളാച്ചിയില്‍ പുരോഗമിയ്‌ക്കവെയാണ്‌ താരം താന്‍ രാഷ്ട്രീയ പ്രവേശനം ആഗ്രഹിയ്‌ക്കുന്നില്ലെന്ന്‌ വെളിപ്പെടുത്തിയത്‌.

    മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ പരുന്തിന്‌ വ്യത്യസ്‌ത തരത്തിലുള്ള പ്രതികരണമാണ്‌ പ്രേക്ഷകരില്‍ നിന്ന്‌ ലഭിയ്‌ക്കുന്നത്‌. താരത്തിന്റെ ആരാധകരില്‍ പലര്‍ക്കും മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്‌ ദഹിച്ചിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

    ഒരു പക്ഷേ പലര്‍ക്കും ചിത്രത്തിലെ എന്റെ വേഷം ഇഷ്ടപ്പെട്ട്‌ കാണില്ല, പക്ഷേ ഇതെല്ലാം സിനിമയുടെ ഭാഗമാണ്‌. ഒരു നടനെന്ന നിലയില്‍ ഞാന്‍ എന്റെ ജോലി ചെയ്യുന്നു-മമ്മൂട്ടി പറഞ്ഞു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X